Advertisment

തൃശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച്  ചുംബിച്ചു; ബസ് കണ്ടക്ടര്‍ പിടിയില്‍

തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന ബസിലാണ് സംഭവം. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
46464

തൃശൂര്‍: തൃശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തി ബസ് ജീവനക്കാരന്‍. റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടര്‍ പെരുമ്പിളിശേരി സ്വദേശി ചൂരനോലിക്കല്‍ വീട്ടില്‍ സാജ(37)നെ പോലീസ് അറസ്റ്റ് ചെയ്തു. 

Advertisment

തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന ബസിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന് രാവിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്ന വഴി ഇയാള്‍ ബലമായി കുട്ടിയെ ചുംബിച്ചതായും പരാതിയില്‍ പറയുന്നു. പിന്നീട് സ്‌കൂളില്‍ എത്തിയ കുട്ടി കരച്ചിലായതോടെ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. 

വൈകിട്ട് അഞ്ചരയ്ക്ക് കൊടുങ്ങല്ലൂരില്‍ നിന്നും വരുകയായിരുന്ന ബസില്‍ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറുകയും മറ്റ് യാത്രക്കാരെ ഇറക്കിയശേഷം ബസ് പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Advertisment