Advertisment

ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി വിദ്യാര്‍ഥിനിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു പണം തട്ടി; മലപ്പുറത്ത് പതിനെട്ടുകാരന്‍ അറസ്റ്റില്‍

താനൂര്‍ നന്നമ്പ്ര സ്വദേശിയായ പതിനെട്ടുകാരനായ പ്രതി ഡിഗ്രി വിദ്യാര്‍ഥിയാണ്. 

New Update
53535

തിരൂര്‍: ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി വിദ്യാര്‍ഥിനിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. താനൂര്‍ നന്നമ്പ്ര സ്വദേശിയായ പതിനെട്ടുകാരനായ പ്രതി ഡിഗ്രി വിദ്യാര്‍ഥിയാണ്. 

Advertisment

വ്യാജ അക്കൗണ്ടിലൂടെ വിദ്യാര്‍ഥിനിയുടെ ചിത്രങ്ങള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പുരുഷന്മാരോട് ചാറ്റ് ചെയ്ത് വീഡിയോ കോള്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങുകയായിരുന്നു. 

വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മറ്റൊരു അക്കൗണ്ടില്‍ കണ്ട വിവരം  സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. സമാന രീതിയില്‍ യുവാവ് നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 

 

Advertisment