Advertisment

വരനെ ആവശ്യമുണ്ടെന്നു പോസ്റ്റ് ചെയ്ത ശേഷം യുവാക്കളുമായി സൗഹൃദം തുടങ്ങും, തുടര്‍ന്ന് പണവും സ്വര്‍ണവും ആവശ്യപ്പെടും, തട്ടിപ്പിനിരയായത് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍; ഐ.എസ്.ആര്‍.ഒ, ഇന്‍കംടാക്സ് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍

ചെമ്മനാട് കൊമമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെയാണ് ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തില്‍ നിന്ന് പോലീസ് പിടികൂടിയത്.

New Update
5466

കാസര്‍കോഡ്: ഐ.എസ്.ആര്‍.ഒ, ഇന്‍കംടാക്സ് ഉദ്യോഗസ്ഥ ചമഞ്ഞ് യുവാവില്‍നിന്നു പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍. ചെമ്മനാട് കൊമമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെയാണ് ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തില്‍ നിന്ന് പോലീസ് പിടികൂടിയത്. പൊയിനാച്ചി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് യുവതിയെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ തട്ടിപ്പിനിരയായി. 

Advertisment

ഇന്‍സ്റ്റഗ്രാമിലൂടെ പരാതിക്കാരനെ പരിചയപ്പെട്ട പ്രതി  ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തുകയും വ്യാജ രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് യുവാവില്‍ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുക്കുകയായിരുന്നു. 

വിവാഹ മാട്രിമോണിയല്‍ സൈറ്റ് ഉപയോഗപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തി വന്നിരുന്നത്. വരനെ ആവശ്യമുണ്ടെന്നു പോസ്റ്റ് ചെയ്ത് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് യുവാക്കളില്‍നിന്നു പണവും സ്വര്‍ണവും ആവശ്യപ്പെടുന്നതുമായിരുന്നു പ്രതിയുടെ രീതി. 

കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലാ കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. മുമ്പ് കേരളാ പോലീസിലെ ഒരു എസ്.ഐ ആശുപത്രിയില്‍ വച്ച് പീഡിപ്പിച്ചെന്ന് മംഗളുരുവില്‍ യുവതി പരാതി നല്‍കിയിരുന്നു.  

പുല്ലൂര്‍ പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് പ്രതിയുടെ തട്ടിപ്പ് വിവരങ്ങള്‍ പുറത്താകുന്നത്. മംഗളുരുവില്‍ ജയിലിലായ യുവാവില്‍നിന്ന് അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തു. കേസില്‍ പിന്നീട് യുവാവ് ജാമ്യത്തില്‍ ഇറങ്ങിയതോടെ ശ്രുതിയുടെ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവിടുകയായിരുന്നു.

Advertisment