Advertisment

ചെക്ക്പോസ്റ്റ് വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമം;  വയനാട്ടില്‍ അഞ്ച് യുവാക്കള്‍ എക്സൈസ് പിടിയില്‍

വയനാട് സ്വദേശികളായ ഫൈസല്‍ റാസി കെ.എം, അസനൂല്‍ ഷാദുലി, സോബിന്‍ കുര്യാക്കോസ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ പി.എ, മലപ്പുറം സ്വദേശി ഡെല്‍ബിന്‍ ഷാജി ജോസഫ് എന്നിവരാണ് പിടിയിലായത്.

New Update
4545454

വയനാട്: ബാവലി ചെക്ക്പോസ്റ്റ് വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടി. വയനാട് സ്വദേശികളായ ഫൈസല്‍ റാസി കെ.എം, അസനൂല്‍ ഷാദുലി, സോബിന്‍ കുര്യാക്കോസ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ പി.എ, മലപ്പുറം സ്വദേശി ഡെല്‍ബിന്‍ ഷാജി ജോസഫ് എന്നിവരാണ് പിടിയിലായത്.

Advertisment

ഇവരില്‍നിന്ന് 204 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ചെക്ക്പോസ്റ്റില്‍ വച്ച് യുവാക്കളുടെ കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിന്റെ സ്റ്റിയറിംഗിന് താഴെയുള്ള ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Advertisment