Advertisment

ഇരിട്ടി കോളിത്തട്ട് സഹകരണ ബാങ്ക് തട്ടിപ്പ്: നടപടിയെടുത്ത് സി.പി.എം; ഏരിയാ കമ്മിറ്റി അംഗമുള്‍പ്പെടെ നാലുപേരെ തരംതാഴ്ത്തി

ഒരു ഏരിയാ കമ്മിറ്റി അംഗത്തെയും ലോക്കല്‍ സെക്രട്ടറിയെയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയുമാണ് തരം താഴ്ത്തിയത്. 

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
353535

കണ്ണൂര്‍: ഇരിട്ടി കോളിത്തട്ട് സഹകരണ ബാങ്ക് തട്ടിപ്പില്‍ നടപടിയുമായി സി.പി.എം. നടപടിയുടെ ഭാഗമായി ബാങ്ക് ഭരണസമിതിയിലെ ഏരിയാ കമ്മിറ്റി അംഗമുള്‍പ്പെടെ നാലുപേരെ തരംതാഴ്ത്തി. നടപടിയുടെ ഭാഗമായി ഒരു ഏരിയാ കമ്മിറ്റി അംഗത്തെയും ലോക്കല്‍ സെക്രട്ടറിയെയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയുമാണ് തരം താഴ്ത്തിയത്. 

Advertisment

മൂന്ന് പതിറ്റാണ്ടായി സി.പി.എമ്മാണ് ബാങ്ക് ഭരിക്കുന്നത്. കോടികളുടെ ക്രമക്കേടാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. ബെനാമി വായ്പകള്‍ സംഘടിപ്പിച്ചു. മരിച്ചയാളുടെ പേരില്‍ വ്യാജ ഒപ്പിട്ട് പണം തട്ടി. പണയ സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയം വച്ച് പണം വാങ്ങിയെന്നും സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു.

സി.പി.എം. പേരട്ട ലോക്കല്‍ സെക്രട്ടറിയായിരുന്നു ബാങ്ക് പ്രസിഡന്റ്. തട്ടിപ്പില്‍ ബാങ്ക് ഭരണസമിതിക്കും ലോക്കല്‍ കമ്മിറ്റിക്കും വീഴ്ചയെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. 

 

Advertisment