Advertisment

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍  മെത്താഫിറ്റമിനുമായി ആയൂര്‍വേദ ഡോക്ടര്‍ പിടിയില്‍

കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി അന്‍വര്‍ഷായാണ് അറസ്റ്റിലായത്.

New Update
35355

വയനാട്: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ 160.77 ഗ്രാം മെത്താഫിറ്റമിനുമായി ആയൂര്‍വേദ ഡോക്ടര്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി അന്‍വര്‍ഷായാണ് അറസ്റ്റിലായത്. വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മെത്താഫിറ്റമിന്‍. 

Advertisment

മൈസൂര്‍-പൊന്നാനി കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യവെയാണ് ഇയാള്‍ പിടിയിലായത്. ബംഗളുരുവില്‍ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവില്‍പ്പനയ്ക്കായി കൊണ്ടു പോകവെയാണ് ഇയാള്‍ പിടിയിലായത്.  

പ്രതി ദുബായില്‍ സ്വന്തമായി ആയൂര്‍വേദ സെന്റര്‍ നടത്തുന്ന ഡോക്ടറാണെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. വിവാഹ ആവശ്യത്തിനായി ഇയാള്‍ അഞ്ച് മാസമായി നാട്ടിലുണ്ടായിരുന്നെന്നാണ് വിവരം.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ.വിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ രഘു എം.എ, ലത്തീഫ് കെ.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് എം, ബാബു ആര്‍.സി.  എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisment