Advertisment

മംഗലാപുരം എക്‌സ്പ്രസ് ട്രെയിനില്‍നിന്ന് കഞ്ചാവ് പിടികൂടി; പ്രതിക്കായി അന്വേഷണം

ഒരു ട്രോളി ബാഗിലും ഒരു ട്രാവല്‍ ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.  

New Update
53535

മലപ്പുറം: മംഗലാപുരം എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് 26 കിലോ കഞ്ചാവ് പിടികൂടി. മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഒരു ട്രോളി ബാഗിലും ഒരു ട്രാവല്‍ ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.  

Advertisment

ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോള്‍ എക്‌സൈസും റെയില്‍വേ സംരക്ഷണ സേനയും ചേര്‍ന്നാണ് പരിശോധന നടത്തിയത്. എന്നാല്‍, ഈ ബാഗുകള്‍ ട്രെയിനില്‍ കൊണ്ടുവന്നതെന്ന് ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്‌സൈസ് അറിയിച്ചു.

Advertisment