Advertisment

വെള്ളം ചോദിച്ചപ്പോള്‍ കൊടുത്തു, പിന്നാലെകുഴഞ്ഞുവീണു; ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരിയെ  ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

വടക്കാഞ്ചേരി- ചാവക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.വി.ടി. ബസിലെ ജീവനക്കാരായ ഡ്രൈവര്‍ ചിറ്റണ്ട തൃക്കണപതിയാരം പുഴങ്കര രജനീഷ്, കണ്ടക്ടര്‍ കൃഷ്ണന്‍ എന്നിവരാണ് യാത്രക്കാരി റെജീനയ്ക്ക് രക്ഷകരായത്. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
53535

 തൃശൂര്‍: സ്വകാര്യ ബസില്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍. വടക്കാഞ്ചേരി- ചാവക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.വി.ടി. ബസിലെ ജീവനക്കാരായ ഡ്രൈവര്‍ ചിറ്റണ്ട തൃക്കണപതിയാരം പുഴങ്കര രജനീഷ്, കണ്ടക്ടര്‍ കൃഷ്ണന്‍ എന്നിവരാണ് യാത്രക്കാരി റെജീനയ്ക്ക് രക്ഷകരായത്. 

Advertisment

ഇന്നലെ വൈകുന്നേരമാണ് സംഭവം. യാത്രയ്ക്കിടെ പന്തല്ലൂര്‍ എത്തിയപ്പോള്‍ റെജീനയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. വെള്ളം ചോദിച്ചപ്പോള്‍ കൊടുത്തു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ അല്‍ അമീന്‍ ഹോസ്പിറ്റലില്‍ റെജീനയെ എത്തിക്കുകയായിരുന്നു.

മരത്തംകോട് സ്വദേശിനിയായ റെജീന കുന്നംകുളം കേരള വസ്ത്രാലയത്തില്‍ ജോലി ചെയ്യുകയാണ്. 20 വര്‍ഷമായി ഇതേ ബസിലെ സ്ഥിരം യാത്രക്കാരിയുമാണ്. 

 

Advertisment