Advertisment

സംവിധായകരോടൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ചു,  സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പെട്രോള്‍  പമ്പ് ജീവനക്കാരനില്‍നിന്ന് തട്ടിയത് ലക്ഷങ്ങള്‍; പ്രതി പിടിയില്‍

സംഭവത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി പന്തലംകുന്നേല്‍ വീട്ടില്‍ നിയാസിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 

New Update
5353555

പുതുക്കാട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് പണം തട്ടിയെടുത്തു. സംഭവത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി പന്തലംകുന്നേല്‍ വീട്ടില്‍ നിയാസിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 

Advertisment

സെപ്റ്റംബറിലാണ് സംഭവം. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ആമ്പല്ലൂര്‍ സ്വദേശിയായ പെട്രോള്‍ പമ്പ് ജീവനക്കാരനില്‍ നിന്ന് ഇയാള്‍ 15,50,500 രൂപ തട്ടിയെടുക്കുകയായിരുന്നു. സംവിധായകരോടൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ച് വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തിയത്.

പണം തട്ടിയെടുത്ത ശേഷം കടന്നുകളഞ്ഞ പ്രതിയെ മലപ്പുറം അങ്ങാടിപ്പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇത്തരത്തില്‍ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പുതുക്കാട് എസ്.എച്ച്.ഒ. വി. സജീഷ്‌കുമാര്‍, എസ്.ഐമാരായ പി.ആര്‍. സുധീഷ്, കെ. കൃഷ്ണന്‍, ഗ്രേഡ് സീനിയര്‍ സി.പി.ഒമാരായ വി.ഡി. അജി, കെ.ആര്‍. സജീവ്, സി.പി.ഒ. കെ.വി. ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Advertisment