Advertisment

മുന്നണി മര്യാദകള്‍ ലംഘിച്ച് സമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി; കെ.കെ. ശിവരാമനെ എല്‍.ഡി.എഫ്. ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി, പകരം ചുമതല ജില്ലാ സെക്രട്ടറി സലിം കുമാറിന്

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും എതിരായ കെ.കെ. ശിവരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്  ഇടുകയും ഇത് വിവാദമാകുകയും ചെയ്തിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
535355

ഇടുക്കി: സി.പി.ഐ. നേതാവ് കെ.കെ. ശിവരാമനെ എല്‍.ഡി.എഫ്. ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി. മുന്നണി മര്യാദകള്‍ ലംഘിച്ച് സമൂഹിക മാധ്യമങ്ങളില്‍  അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ നീക്കം. സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി.  ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനറുടെ ചുമതല.

Advertisment

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും എതിരായ കെ.കെ. ശിവരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്  ഇടുകയും ഇത് വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് സി.പി.ഐ. സംസ്ഥാന നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, പാര്‍ട്ടിക്ക് ജില്ലാ കണ്‍വീനര്‍ സ്ഥാനമുള്ള ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളില്‍ ജില്ലാ സെക്രട്ടറിമാര്‍ കണ്‍വീനറായാല്‍ മതിയെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നാണ് സി.പി.ഐയുടെ വിശദീകരണം.

Advertisment