Advertisment

പത്തനംതിട്ടയില്‍ നിപ രോഗ ക്വാറന്റൈന്‍  ലംഘിച്ച നഴ്‌സിനെതിരേ കേസ്

പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 

New Update
42424

പത്തനംതിട്ട: നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിന്റെ ഭാഗമായുള്ള ക്വാറന്റൈന്‍ ലംഘിച്ച നഴ്‌സിനെതിരേ കേസെടുത്തു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 

Advertisment

സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട നേഴ്‌സിന് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ്  കോന്നി പോലീസ് നഴ്‌സിനെതിരെ കേസ് എടുത്തത്. ഇവരോട് വീട്ടില്‍ ക്വാറന്റൈനില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചു.

Advertisment