Advertisment

കടയുടമ നിസ്‌കരിക്കാന്‍ പോയ നേരംനോക്കി  പച്ചക്കറിക്കടയില്‍ മോഷണം; സി.സി.ടിവി  കണ്ടതോടെ പണവുമായി മോഷ്ടാവ് മുങ്ങി

വെള്ളിയാഴ്ച ഉച്ചയ്ക്ക് കടയുടമ പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ നേരം  മോഷ്ടാവ് കയില്‍ കയറുകയായിരുന്നു.

New Update
42424

തൃത്താല: പച്ചക്കറിക്കടയില്‍ മോഷണം നടത്തിയയാള്‍ പണവുമായി മുങ്ങി. തൃത്താല കൂറ്റനാട് റോഡിലെ പി.കെ. വെജിറ്റബിള്‍സ് എന്ന പച്ചക്കറിക്കടയിലാണ് മോഷണം നടന്നത്. 2000 രൂപ മോഷ്ടിച്ചെന്ന് കടയുടമ പറഞ്ഞു. 

Advertisment

വെള്ളിയാഴ്ച ഉച്ചയ്ക്ക് കടയുടമ പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ നേരം  മോഷ്ടാവ് കയില്‍ കയറുകയായിരുന്നു. ടീഷര്‍ട്ട് കടിച്ച് പിടിച്ച് മുഖം മറച്ച് പണമെടുത്ത് തിരയുന്നതിനിടെ യുവാവ് സി.സി.ടിവി കാണുകയായിരുന്നു. തുടര്‍ന്ന് പണമെടുത്ത് മുങ്ങുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment