Advertisment

വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്ത വ്യാപനം: മലപ്പുറം അരൂര്‍  എ.എം. യു.പി. സ്‌കൂള്‍ അടച്ചു

സ്‌കൂളിലെ 59 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

New Update
989755867

മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ മഞ്ഞപ്പിത്ത വ്യാപനത്തെത്തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. അരൂര്‍ എ.എം. യു.പി. സ്‌കൂളാണ് തിങ്കളാഴ്ച വരെ അടച്ചത്.

Advertisment

സ്‌കൂളിലെ 59 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദേശമനുസരിച്ചാണ് സ്‌കൂള്‍ അടച്ചിടുന്നതായി അധികൃതര്‍ അറിയിച്ചത്. പുളിക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 102 പേര്‍ക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്.

 

Advertisment