Advertisment

മുട്ടുചിറ ആയാംകുടി എഴുമാന്തുരുത്ത് റോഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പേ പണികള്‍ അവസാനിപ്പിച്ചു മടങ്ങാനൊരുങ്ങിയ കമ്പിനിയുടെ ജീവനക്കാരനെ നാട്ടുകാരും സി.പി.എം. പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞുവച്ചു; കടുത്തുരുത്തി-വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് വികസനം മന്ദഗതിയില്‍, ഇന്ന് പോലീസ് സ്റ്റേഷനില്‍ പ്രശ്നപരിഹാര ചര്‍ച്ച

കമ്പിനിയെ സര്‍ക്കാര്‍ തുടര്‍പണികള്‍ നടത്തുന്നതില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്തതാണെന്നും ആരോപണമുണ്ട്.

New Update

കടുത്തുരുത്തി: മുട്ടുചിറ-ആയാംകുടി-എഴുമാന്തുരുത്ത് റോഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും ഞ്ഞുവച്ചു. മുമ്പേ പണികള്‍ അവസാനിപ്പിച്ചു മടങ്ങാന്‍ ശ്രമിച്ച കമ്പിനിയുടെ ജീവനക്കാരനെ നാട്ടുകാരും സി.പി.എം. പ്രവര്‍ത്തകരും ചേര്‍ന്നു തട

Advertisment

ഒടുവില്‍ പോലീസെത്തി പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കമ്പിനി പ്രതിനിധികളോടും പ്രതിഷേധക്കാരോടും ഇന്നു രാവിലെ 10.30ന് പോലീസ് സ്റ്റേഷനിലെത്താനും പ്രശ്നപരിഹാരത്തിനു ശ്രമിക്കാനും തീരുമാനമായി പിരിഞ്ഞു. സെന്റ് തെരേസാസ് പള്ളിക്കു സമീപമാണു സംഭവം.

റോഡ് പണി നടത്തിയതിന്റെ ഫണ്ട് കിട്ടാത്തതാണു പണികള്‍ അവസാനിപ്പിച്ചു കമ്പിനി മടങ്ങാന്‍ കാരണമെന്നും അതല്ല, കമ്പിനിയെ സര്‍ക്കാര്‍ തുടര്‍പണികള്‍ നടത്തുന്നതില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്തതാണെന്നും ആരോപണമുണ്ട്.

റോഡ് പണിയുടെ ഭാഗമായി പള്ളിയുടെ സമീപവും ആയാംകുടി ക്ഷേത്രത്തിനു സമീപവും ഗര്‍ത്തമായി കിടക്കുന്ന ഭാഗം മണ്ണടിച്ചു നികത്താനും റോഡ് പണിയുടെ ഭാഗമായി കമ്പിനിയുടെ ഭാരവണ്ടികള്‍ ഓടി തകര്‍ന്ന മധുരവേലി പുലിത്തുരുത്ത് എഴുമാന്തുരുത്തു റോഡിലെ കുഴികള്‍ മണ്ണിടിച്ചു നികത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാര്‍ കമ്പിനി ജീവനക്കാരനെ തടഞ്ഞു വച്ചത്.

പണികള്‍ അവസാനിപ്പിച്ചു പള്ളിക്കു സമീപം കമ്പിനിയുടെ തൊഴിലാളികള്‍ക്കു താമസിക്കാനും മറ്റുമായി സ്ഥാപിച്ചിരുന്ന കണ്ടെയ്നര്‍ തിരികെ കൊണ്ടു പോകാന്‍ ശ്രമം നടത്തിയപ്പോഴാണ് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നു പ്രതിഷേധവുമായെത്തിയത്.

സി.പി.എം. നേതാക്കളായ അമീഷ് എസ്.അഷറഫ്, സിറിയക്ക് ജോര്‍ജ്, ആയാംകുടി വാസുദേവന്‍, ശ്രീനിവാസന്‍, അനില്‍ പ്രസാദ്, പഞ്ചായത്തംഗം സി.ബി. പ്രമോദ്, കെ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണു നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. കടുത്തുരുത്തി-വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിച്ചുകോ ഉന്നതനിലവാരത്തില്‍ 117 കോടി രൂപ വിനിയോഗിച്ചു നടത്തുന്ന റോഡ് വികസനം ഇനിയും പൂര്‍ത്തിയായിട്ടില്ല. 

മുട്ടുചിറ-ആയാംകുടി-എഴുമാന്തുരുത്ത്-വടയാര്‍-കല്ലാട്ടിപ്പുറം, തലയോലപ്പറമ്പ്-ചന്തപ്പാലം-വെട്ടിക്കാട്ടുമുക്ക്-വെള്ളൂര്‍-മുളക്കുളം വരെയുള്ള 22.4 കിലോമീറ്റര്‍ ദൂരം വരുന്ന കെ.എസ്.ടി.പി. റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പെടുത്തിയാണു റോഡ് നവീകരിക്കുന്നത്. ചെയ്ത ജോലിയുടെ പണം പോലും നല്‍കാത്തതുമൂലം പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുകയാണെന്നു കാണിച്ചു കരാറുകാരന്‍ പൊതുമരാമത്ത് വകുപ്പിനു മുമ്പു കത്തു നല്‍കിയിരുന്നു.

Advertisment