Advertisment

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന യുവാവിന്റെ ശരീരത്തിലേക്ക് സ്വകാര്യ ബസ് പാഞ്ഞുകയറി; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്, ബസിന് സാങ്കേതിക തകരാറെന്ന് ജീവനക്കാര്‍

കുമളി സ്വദേശി വിഷ്ണുവിന്റെ ശരീരത്തിലേക്കാണ് ബസ് പാഞ്ഞുകയറിയത്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
42424

ഇടുക്കി: കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന യുവാവിന്റെ ശരീരത്തിലേക്ക് സ്വകാര്യ ബസ് പാഞ്ഞുകയറി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കുമളി സ്വദേശി വിഷ്ണുവിന്റെ ശരീരത്തിലേക്കാണ് ബസ് പാഞ്ഞുകയറിയത്. അപകടത്തില്‍ യുവാവിന്റെ കാലിന് ചെറിയ പരിക്കേറ്റു. ഡിയമോള്‍ എന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
 
ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം. ഡ്രൈവര്‍ ബസ് പിന്നിലോട്ട്  എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നിലേക്ക് കുതിക്കുകയായിരുന്നു. ദൃശ്യങ്ങളില്‍ വിഷ്ണു സ്റ്റാന്‍ഡില്‍ ഫോണ്‍ നോക്കി ഇരിക്കുന്നത് കാണാം. പെട്ടെന്ന് ബസ് മുന്നിലേക്ക് വന്ന് വിഷ്ണുവിന്റെ ശരീരത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 

Advertisment

യുവാവിന്റെ ശരീരം മുഴുവന്‍ ബസിനടിയില്‍ കുടുങ്ങി. ബസ് പെട്ടെന്ന് പിന്നിലേക്കെടുത്തു. മറ്റ് യാത്രക്കാര്‍ ഓടിയെത്തി വിഷ്ണുവിനെ എഴുന്നേല്‍പ്പിക്കുകയുമായിരുന്നു. വാഹനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നുവെന്ന ബസ് ജീവനക്കാര്‍ പറഞ്ഞു.

Advertisment