Advertisment

സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് കൈമാറി; ആണ്‍സുഹൃത്ത് പിടിയില്‍

തൃശൂര്‍ കൊരട്ടി കക്കാട് നമ്പോല പറമ്പില്‍ രഞ്ജിത്താ(34)ണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്.

New Update
5353

ഇടുക്കി: സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടമ്മയുടെ ്‌നഗ്നചിത്രങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് കൈമാറിയ കേസില്‍ ആണ്‍സുഹൃത്ത് പിടിയില്‍. തൃശൂര്‍ കൊരട്ടി കക്കാട് നമ്പോല പറമ്പില്‍ രഞ്ജിത്താ(34)ണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

Advertisment

രണ്ടു വര്‍ഷമായി കുളത്തൂപ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച് പ്രദേശത്ത് വെല്‍ഡിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു രഞ്ജിത്ത്. സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വീഡിയോ കോള്‍വഴി ചിത്രങ്ങളും വീഡിയോകളും അശ്ലീല ചിത്രങ്ങളും ശേഖരിച്ച് സുഹൃത്തുക്കള്‍ക്ക് കൈമാറിയതായാണ് വീട്ടമ്മയുടെ പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

 

Advertisment