Advertisment

ആഭരണങ്ങള്‍ അഴിച്ചുവച്ച് വധു സല്‍ക്കാരത്തിന് പോയി, തിരിച്ചെത്തിയപ്പോള്‍ ആഭരണങ്ങള്‍ കാണാനില്ല; വിവാഹ വീട്ടില്‍നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ വീട്ടുപരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഇരുപത്തഞ്ച് പവനോളം ആഭരണങ്ങളാണ് കാണാതെ പോയിരുന്നു. 

New Update
535

തിരുവനന്തപുരം: മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് മോഷ്ടിച്ച വധുവിന്റെ ആഭരണങ്ങള്‍ വീട്ടുപരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കാണാതെ പോയ മുഴുവന്‍ ആഭരണങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, കവര്‍ച്ച നടത്തിയത് ആരാണെന്ന് കണ്ടെത്തായിട്ടില്ല. 

Advertisment

മാറനല്ലൂര്‍ പൂന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹത്തിന് ഭാര്യ ഹന്ന അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഉള്‍പ്പെടെയാണ് മോഷണം പോയത്. ഇരുപത്തഞ്ച് പവനോളം ആഭരണങ്ങളാണ് കാണാതെ പോയിരുന്നു. 

ഉത്രാട ദിനത്തിലായിരുന്നു വിവാഹം. വിവാഹശേഷം വീട്ടിലെത്തിയ വധു ആഭരണങ്ങള്‍ കിടപ്പുമുറിയില്‍ അഴിച്ചുവച്ചു. തുടര്‍ന്ന് വീടിന് തൊട്ടടുത്തുള്ള ഹാളില്‍ വിരുന്ന് സല്‍ക്കാരത്തിനായി പോയി. തിരിച്ചുവന്നപ്പോഴാണ് മാലയുള്‍പ്പടെയുള്ള ആഭരണങ്ങള്‍ കാണാനില്ലെന്ന് മനസിലായത്. 

പോലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍,  ഇന്നുരാവില വീടിനുസമീപത്തായി ആഭരണങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisment