Advertisment

ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല, വിമര്‍ശനം ശരിയെങ്കില്‍ തിരുത്തും, ഞാന്‍ കെ.പി.സി.സി. യോഗത്തില്‍ പങ്കെടുത്തില്ല, എന്നെ വിമര്‍ശിക്കുന്നത് തെറ്റല്ല, യോഗത്തില്‍ പറഞ്ഞതും പറയാത്തതും വാര്‍ത്തയായി: വി.ഡി. സതീശന്‍

പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്നും  കെ.പി.സി.സിയുടെ അധികാരത്തില്‍ കൈകടത്തുന്നതായും  കെ.പി.സി.സി. ഭാരവാഹികളുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമശനമുയര്‍ന്നിരുന്നു.

New Update
52525

തിരുവനന്തപുരം: കെ.പി.സി.സി. യോഗത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

Advertisment

ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല. വിമര്‍ശനം ശരിയെങ്കില്‍ തിരുത്തും. ഞാന്‍ കെ.പി.സി.സി. യോഗത്തില്‍ പങ്കെടുത്തില്ല. എന്നെ വിമര്‍ശിക്കുന്നത് തെറ്റല്ല. വിമര്‍ശനത്തിലെ കാര്യങ്ങള്‍ ശരിയാണെങ്കില്‍ തിരുത്തും. യോഗത്തില്‍ പറഞ്ഞതും പറയാത്തതും വാര്‍ത്തയായി. അധ്യക്ഷനോട് ഭാരവാഹികള്‍ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. അതിന് ചേര്‍ന്ന യോഗമാണ്.

ഇത്തരം വാര്‍ത്തകള്‍ പുറത്തു തരുന്നവരെയാണ് പാര്‍ട്ടി കണ്ടെത്തേണ്ടത്. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്നും  കെ.പി.സി.സിയുടെ അധികാരത്തില്‍ കൈകടത്തുന്നതായും  കെ.പി.സി.സി. ഭാരവാഹികളുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമശനമുയര്‍ന്നിരുന്നു.

Advertisment