Advertisment

അടൂര്‍ ഇളമണ്ണൂരില്‍ ചരക്കുലോറി ഇടിച്ച് വീടുകളുടെ മതിലുകള്‍  തകര്‍ന്നു; രണ്ട് പേര്‍ക്ക് പരിക്ക്

പുലര്‍ച്ചെ രണ്ടിന് കെ.പി. റോഡില്‍ ഇളമണ്ണൂര്‍ തിയേറ്റര്‍ ജങ്ഷനിലാണ് സംഭവം.

New Update
4242424

അടൂര്‍: ഇളമണ്ണൂരില്‍ ചരക്കുലോറി വീടുകളുടെ മതിലുകള്‍ തകര്‍ത്ത് ഇടിച്ചു നിന്നു. പരിക്കേറ്റ കര്‍ണാടക സ്വദേശികളായ ഡ്രൈവറെയും ക്ലീനറെയും സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടിന് കെ.പി. റോഡില്‍ ഇളമണ്ണൂര്‍ തിയേറ്റര്‍ ജങ്ഷനിലാണ് സംഭവം.

Advertisment

കിന്‍ഫ്രായില്‍ നിന്നു ലോഡുമായി ഇറങ്ങി വന്ന പന്ത്രണ്ട് ടയര്‍ ലോറി കെ.പി. റോഡിലേക്ക് തിരിയാതെ നേരെ പൂതങ്കര റോഡിലേക്ക് കയറിയാണ് മതിലുകള്‍ തകര്‍ത്ത് ഇടിച്ചു നിന്നത്. സംഭവം പുലര്‍ച്ചെയായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

 

Advertisment