Advertisment

കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ ജയില്‍പുള്ളികള്‍ തമ്മിലുണ്ടായ സംഘര്‍ഷം: ഗുരുതര പരിക്കേറ്റയാള്‍ വെന്റിലേറ്ററില്‍

പോക്‌സോ കേസ് പ്രതി മൈലാട്ടി പൂവഞ്ചാലിലെ ശരണിനെതിരേ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു. 

New Update
46466

കാസര്‍കോഡ്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയില്‍പുള്ളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ ഗുരുതരനിലയില്‍ വെന്റിലേറ്ററില്‍.

Advertisment

ചുമരില്‍ തലയിടിച്ച് വീണ് പരിക്കേറ്റ കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബിഎസ്. മനുവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് സംഭവം. 

സംഭവത്തില്‍ പോക്‌സോ കേസ് പ്രതി മൈലാട്ടി പൂവഞ്ചാലിലെ ശരണിനെതിരേ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു.  ജയില്‍ സൂപ്രണ്ട് വിനീത് വി. പിള്ളയുടെ പരാതിയിലാണ് കേസ് എടുത്തത്.

Advertisment