Advertisment

ഉത്രാട ദിനത്തില്‍ ബെവ്‌കോ വിറ്റത് 116 കോടിയുടെ മദ്യം, ഏറ്റവുമധികം ഇരിങ്ങാലക്കുടയില്‍

എന്നാല്‍ അന്തിമ കണക്ക് വരുമ്പോള്‍ വീണ്ടും ഈ കണക്കില്‍ മാറ്റമുണ്ടാകുമെന്നാണ് ബെവ്‌കോ എം ഡി പ്രതികരിച്ചത്.

New Update
bevco.

ഉത്രാട ദിനത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 116 കോടിയുടെ മദ്യം. ഏറ്റവും അധികം വില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയില്‍. 1.06 കോടിയുടെ മദ്യമാണ് ഉത്രാടദിനത്തില്‍ മാത്രം ഇരിങ്ങാലക്കുടയില്‍ വിറ്റത്. കൊല്ലം ആശ്രമം ഔട്ട് ലെറ്റ് വഴി വിറ്റത് 1.01 കോടിയുടെ മദ്യമാണ്.

Advertisment

എന്നാല്‍ അന്തിമ കണക്ക് വരുമ്പോള്‍ വീണ്ടും ഈ കണക്കില്‍ മാറ്റമുണ്ടാകുമെന്നാണ് ബെവ്‌കോ എം ഡി പ്രതികരിച്ചത്. ഉല്‍സവ സീസണുകളില്‍ പൊതുവെ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടാവുക. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയര്‍ഹൗസ് -ഔട്ട് ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോ നിര്‍ദേശം നല്‍കിയിരുന്നു.

ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ നിന്നും കരുതണം, സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം, പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്റായ ജവാന്‍ റം നല്‍കണം എന്നൊക്കെയുള്ള നിര്‍ദേശം ഔട്ട് ലെറ്റുകള്‍ക്ക് നല്‍കിയിരുന്നു.

ഡിജിറ്റല്‍ ഇടപാട് പ്രോല്‍സാഹിപ്പിക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കണം. ഓണം സീസണില്‍ ജീവനക്കാര്‍ അവധിയെടുക്കാന്‍ പാടില്ല. വില്‍പ്പനയില്ലാതെ ഔട്ട് ലെറ്റുകളില്‍ ഏതെങ്കിലും ബ്രാന്റ് കെട്ടികിടക്കുന്നുണ്ടെങ്കില്‍, വില്‍പന തീയതി കഴിഞ്ഞവയല്ലെങ്കില്‍ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ വില്‍ക്കാന്‍ പാടുള്ളൂയെന്നും ബെവ്കോ ആവശ്യപ്പെട്ടിരുന്നു.

bevco outlets onam 2023
Advertisment