കീവ്: യുക്രെയ്ന്റെ ബ്രിട്ടീഷ് അംബാസഡർ വാഡിം പ്രൈസ്റ്റെയ്ക്കോയെ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പുറത്താക്കി. ഇതിനു കാരണം വിശദീകരിച്ചിട്ടില്ല. എന്നാൽ, ബ്രിട്ടീഷ് പ്രതിരോധമന്ത്രി ബെൻ വാലസിനെ സെലൻസ്കി പരിഹസിച്ചത് അനുചിതമായെന്ന് അംബാസഡർ അഭിപ്രായപ്പെട്ടിരുന്നു.
പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയിൽ യുക്രെയ്ന് അംഗത്വം നല്‍കാത്തതിലും ചോദിക്കുന്ന ആയുധങ്ങൾ നല്‍കാത്തതിലുമുള്ള അതൃപ്തി സെലൻസ്കി ഈ മാസമാദ്യം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, ചോദിക്കുന്നതെല്ലാം തരാൻ തങ്ങൾ ‘ആമസോൺ’ അല്ലെന്നും ആയുധങ്ങൾ ലഭിക്കുന്നതിനു യുക്രെയ്ൻ നന്ദി കാട്ടണമെന്നും ബെൻ വാലസ് പ്രതികരിച്ചു.
ബ്രിട്ടീഷ് പ്രതിരോധമന്ത്രിയെ എല്ലാ ദിവസവും രാവിലെ വിളിച്ചു നന്ദി പറഞ്ഞോളാമെന്ന പരിഹാസമായിരുന്നു സെലൻസ്കിയുടെ മറുപടി. സെലൻസ്കിയുടെ മറുപടി അനാരോഗ്യകരമാണെന്ന് അംബാസഡറും അഭിപ്രായപ്പെടുകയായിരുന്നു.