Advertisment

ട്രൂകോളറിനു സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സാപ്പ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
cxzasdrty

വാഷിംഗ്ടൺ: ഡയലര്‍ ഫീച്ചറുമായി വാട്സാപ്പ് എത്തുന്നു. അതായത്, ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ഡയല്‍ ചെയ്യാനാവും. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ കോള്‍ ചെയ്യാനാകും.

Advertisment

ട്രൂകോളറിനു വരെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് വാട്സാപ്പിന്‍റെ ഈ പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28~ പതിപ്പിലാണ് ഇന്‍~ആപ്പ് ഡയലര്‍ ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റററുകള്‍ക്ക് വൈകാതെ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെസ്ററിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസര്‍മാരിലേക്കും ഈ ഫീച്ചറെത്തും. വാട്ട്സാപ്പിലെ കോള്‍ ടാബില്‍ ഒരു ഡയലര്‍ ഷോര്‍ട്ട്കട്ട് ഉള്‍പ്പെടുത്തിയേക്കും. നിലവിലുള്ളതുപോലെ ഇന്‍റര്‍നെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകള്‍ നടക്കുക.

 

 

truecaller
Advertisment