Advertisment

ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ മാലിന്യം വിതറി ഉത്തരകൊറിയ ! മാലിന്യ ബലൂൺ വിക്ഷേപണം ഉത്തരകൊറിയ സ്ഥിരമാക്കിയതോടെ ആശങ്കയിൽ ദക്ഷിണകൊറിയ, നെട്ടോട്ടമോടി സുരക്ഷ സേനകളും

New Update
V

പ്യോങ്യാങ്: ദക്ഷിണകൊറിയയിലേക്കുള്ള ഉത്തരകൊറിയയുടെ മാലിന്യ ബലൂൺ വിക്ഷേപണത്തിൽ വട്ടം കറങ്ങുകയാണ് ദക്ഷിണകൊറിയൻ സുരക്ഷ സേനകൾ. മാലിന്യ ബലൂൺ എത്തുന്നത് സ്ഥിര സംഭവം ആണെങ്കിലും ഇക്കുറി വന്നു വീണത് ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിലാണ്. 

Advertisment

മാലിന്യ ബലൂൺ വീണ വിവരം ദക്ഷിണകൊറിയൻ പ്രസിഡൻഷ്യൽ ​സുരക്ഷാസേന സ്ഥിരീകരിച്ചിട്ടുണ്ട്. കൊറിയൻ അതിർത്തിയിൽ നിന്നാണ് ബലൂൺ വന്നത്. സിയോളിലെ യോങ്സാൻ ജില്ലയിലാണ് സംഭവമുണ്ടായത്.

അപകടകരമായ വസ്തുക്കളൊന്നും ബലൂണിൽ ഉണ്ടായിരുന്നില്ലെന്നും മാലിന്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ദക്ഷിണകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് യൂൺ സുക് യോളിനും ഭാര്യക്കുമെതിരായ ലീഫ്ലെറ്റുകളും ബലൂണിൽ ഉണ്ടായിരുന്നു. 

Advertisment