ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടന്ന 2024 ലെ മിസ് അമേരിക്ക മത്സരത്തിൽ യുഎസ് എയർഫോഴ്‌സിലെ സെക്കൻഡ് ലെഫ്റ്റനന്റും ഹാർവാർഡ് കെന്നഡി സ്‌കൂളിന്റെ പബ്ലിക് പോളിസി പ്രോഗ്രാമിലെ മാസ്റ്റേഴ്‌സ് വിദ്യാർത്ഥിയുമായ മാഡിസൺ മാർഷ് വിജയിയായി./sathyam/media/post_attachments/6f23bca559e0618df174cdf2ec77d34417ac7a9b6a12ba349a8338c1c5020829.jpg?c=original)
22 കാരിയായ മാർഷ് കൊളറാഡോ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ കിരീടം നേടുന്ന ആദ്യത്തെ എയർഫോഴ്സ് ഓഫീസറാണ്. 50 യുഎസ് സംസ്ഥാനങ്ങളെയും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയെയും പ്രതിനിധീകരിച്ച് അമ്പത്തിയൊന്ന് മത്സരാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. മൂന്ന് രാത്രി പ്രാഥമിക മത്സരങ്ങൾക്ക് ശേഷമായിരുന്നു ഫൈനൽ മത്സരം നടന്നത് .