Advertisment

രാഗോത്സവം -  പ്രവാസികൾ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ അവതരണം സെപ്റ്റംബർ 28ന് അജ്‌മാനില്‍

പാലക്കാട്‌ പ്രവാസി സെന്ററിന്റെ ബാനറിൽ അരങ്ങേറുന്ന സംഗീതവിരുന്നിൽ സെന്ററിന്റെ അംഗങ്ങൾ കൂടിയായ ഗാനരചയിതാക്കളായ മേതിൽ സതീശൻ, രാജീവ്‌ നായർ പല്ലശേന, സംഗീത സംവിധായകൻ ഗോകുൽ മേനോൻ എന്നിവർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ മാത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

author-image
ഗള്‍ഫ് ഡസ്ക്
New Update
ragolsavam 2024

അജ്‌മാൻ: ഇതാദ്യമായി ദുബായിലുള്ള എഴുത്തുകാരും സംഗീത സംവിധായകരും ചിട്ടപ്പെടുത്തിയ മുപ്പതോളം ഗാനങ്ങളുടെ സംഗീത-നൃത്ത അവതരണം രാഗോത്സവം എന്ന പേരിൽ അരങ്ങേറുന്നു. സെപ്റ്റംബർ 28ന് വൈകീട്ട് 6 മണിയ്ക്ക് അജ്‌മാൻ ക്രൗൺ പാലസ് ഹോട്ടലിൽവെച്ചാണ് പരിപാടി നടക്കുക.  

Advertisment

പാലക്കാട്‌ പ്രവാസി സെന്ററിന്റെ ബാനറിൽ അരങ്ങേറുന്ന സംഗീതവിരുന്നിൽ സെന്ററിന്റെ അംഗങ്ങൾ കൂടിയായ ഗാനരചയിതാക്കളായ മേതിൽ സതീശൻ, രാജീവ്‌ നായർ പല്ലശേന, സംഗീത സംവിധായകൻ ഗോകുൽ മേനോൻ എന്നിവർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ മാത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

യുഎഇയിൽ ദീർഘകാലമായി പ്രവാസജീവിതം നയിക്കുന്ന ഇവർ ഇതിനകം നൂറിലധികം ഗാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രശസ്ത സംഗീത സംവിധായകനും യുഎഇയിലെ മുൻ റേഡിയോ ആർട്ടിസ്റ്റും ഗായകനുമായ ശശി വള്ളിക്കാട്, പ്രശസ്ത പ്രവാസി ഗായകൻ അനു നാഗേന്ദ്രനാഥ്, ചന്ദ്രമോഹൻ, പ്രിയ നായർ, സെന്റർ ഗായകരായ ചന്ദ്രലേഖ, മനോജ്‌ ശങ്കർ, ശശി മേനോൻ, മനോജ്‌ കൂളങ്ങാട്ട്, ഡോ. രഞ്ജിത്ത് വിജയൻ, പൂനം, പിങ്കു, സത്യൻ, അരുണിമ, ലയ, നിഖിൽ, അദ്വൈ, മേഘാ പിള്ള, തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിക്കും.

swaranivedyam

മേതിൽ സതീശൻ രചിച്ച് ഗോകുൽ മേനോൻ സംഗീതം നൽകി ലയ വിജയപ്രകാശ് ആലപിച്ച ഏറ്റവും പുതിയ ആൽബമായ  'സ്വരനിവേദ്യ' ത്തിന്റെ വീഡിയോ പ്രകാശനവും 'രാഗോൽസവ'ത്തിൽ വെച്ച് നടക്കുമെന്ന് പരിപാടിയുടെ കോർഡിനേറ്റർമാരായ വിജയപ്രകാശും സംഗീതാ ശ്രീകാന്തും അറിയിച്ചു.  

പ്രവാസലോകത്തെ പ്രതിഭകളുടെ സർഗ്ഗ സൃഷ്ടികൾക്ക് വേദികൾ ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പരമ്പര പരിപാടിയുടെ ഭാഗമായാണ് രാഗോത്സവം സംഘടിപ്പിക്കുന്നതെന്നു സെന്റർ പ്രസിഡന്റ് കെ കെ പ്രദീപ്‌കുമാറും സെക്രട്ടറി പ്രദീപ്‌ നെന്മാറയും പറഞ്ഞു.

Advertisment