അബുദാബി: സാമൂഹിക സാംസ്കാരിക മതരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന എ.എം. ഉമ്മർ ഹാജി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 1979 ജൂൺ ഒന്നാം തിയതി ദുബായിൽ എത്തിയ അദ്ദേഹം ആറ് മാസം സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയും 1980 മുതൽ 87 വരെ അബുദാബിയിലെ ഒരു വീട്ടിൽ ജോലി ചെയ്യുകയും 1987 മുതൽ പ്രവാസം അവസാനിപ്പിക്കുന്നത് വരെ അബുദാബി ഡിഫൻസിലായിരുന്നു ജോലി.
അബുദാബി ഇസ്‌ലാമിക് സെൻ്റർ അംഗം, വെട്ടുകാട് ജുമാഅത്ത് യു.എ.ഇ. കമ്മിറ്റിയുടെയും മദ്രസ്സ കമ്മിറ്റിയുടെയും പ്രസിഡണ്ട്, ട്രഷറർ, ഉപദേശക സമിതി അംഗം, മറ്റു വിവിധ ഭാരവാഹിത്വങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വാസ യു.എ.ഇ കമ്മിറ്റിയുടെ അംഗം കൂടിയാണ്. നാട്ടിലെ ജീവകാരുണ്യ രംഗത്തും യു.എ.ഇ സ്വദേശിയുടെ സഹകരണത്തോടെ നാട്ടിൽ സ്ഥാപിച്ച പള്ളിയുടേയും മദ്രസ്സയുടേയും നിർമാണത്തിലും അവരുടെ സഹായം ലഭ്യമാക്കുന്നതിനും നേതൃത്വം നൽകിയ വ്യക്തിയാണ് ഉമ്മർ ഹാജി.
ഇപ്പോഴും നാട്ടിലെയും പള്ളിയിലേയും, മദ്രസ്സയിലേയും വിവിധ വികസന പ്രവർത്തനങ്ങൾക്ക് യു.എ.ഇ സ്വദേശികളുടെ സഹായങ്ങൾ ലഭ്യമാക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. അബുദാബിയിൽ ദീർഘകാലം ജോലി ചെയ്തിരുന്ന മരണപ്പെട്ട മുഹമ്മദ് കുട്ടിയുടേയും ഷരീഫയുടേയും മകനാണ്.
ഭാര്യ റസിയ, മൂന്ന് സഹോദരിമാരും ഒരു സഹോദരനും അദ്ദേഹത്തിനുണ്ട്. സഹോദരൻ എ.എം. അബ്ബാസ് അബൂദാബിയിൽ ജോലി ചെയ്യുന്നു. നാല് ആൺകുട്ടികളാണ് ഉമ്മർ ഹാജിക്കുള്ളത്. മൂത്ത മകൻ അനീസ് അബുദാബിയിൽ ജോലി ചെയ്ത് കുടുംബമായി താമസിക്കുന്നു. രണ്ടാമത്തെ മകൻ സുബൈർ ഖത്തറിൽ ജോലി ചെയ്യുന്നു. മറ്റു മക്കളായ നിഹാൽ, മുഹമ്മദ് ആദിൽ എന്നിവർ നാട്ടിൽ പഠനം നടത്തുന്നു. വെട്ടുകാട് ജുമാഅത്ത് മദ്രസ്സ യു.എ.ഇ കമ്മിറ്റികൾ ഉമ്മർ ഹാജിക്ക് യാത്രയയപ്പ് നൽകും.