Advertisment

ഇന്‍റര്‍നാഷണൽ കിബുക്കൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന 15 -ാമത് ഇന്‍റര്‍നാഷണൽ കരാട്ടെ സെമിനാറിൽ പങ്കെടുക്കാൻ യുഎഇയെ പ്രതിനിധീകരിച്ച് ഷിഹാൻ മുഹമ്മദ് ഫായിസ് അമേരിക്കയിലേക്ക്

author-image
ഗള്‍ഫ് ഡസ്ക്
New Update
shihan muhammad fayis



അബുദാബി: അമേരിക്കയിലെ വിർജീനിയ കേന്ദ്രമായി ഇന്‍റര്‍നാഷണൽ കിബുക്കൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന 15 -ാമത് ഇന്‍റര്‍നാഷണൽ കരാട്ടെ സെമിനാറിൽ പങ്കെടുക്കാൻ ഷിഹാൻ മുഹമ്മദ് ഫായിസ് അമേരിക്കയിലേക്ക് പുറപ്പെടുന്നു. ഈമാസം 29 നു അബുദാബിയിൽ നിന്നും ഖത്തർ വഴി അമേരിക്കയിലെ  വിർജിനയിലേക്ക് യാത്ര തിരിക്കുന്ന മുഹമ്മദ് ഫായിസ് ആഗസ്ത് 1 മുതൽ 4 വരെ നീണ്ടു നിൽക്കുന്ന ഇന്റർനാഷനൽ സെമിനാറിൽ അതിഥിയായും സെമിനാറിൽ സെഷനുകൾ അവതരിപ്പിച്ചും യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

Advertisment

ഏഷ്യാ ഭൂഖണ്ഡത്തിൽ നിന്നും യുഎഇയും ജപ്പാനും മാത്രമാണ് സെമിനാറിൽ പങ്കെടുക്കുന്നത്. യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഷിഹാൻ മുഹമ്മദ് ഫായിസിനാണ് ക്ഷണം ലഭിച്ചത്. ഇത് നാലാം തവണയാണ് ഫായിസ് ഇന്റർ നാഷണൽ സെമിനാറിൽ പങ്കെടുക്കുന്നത് എങ്കിലും അമേരിക്കയിൽ ആദ്യമായിട്ടാണ് ഒരു മലയാളി ഇത്തരത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നത്.

കണ്ണൂർ കണ്ണപ്പുരം സ്വദേശി ശിഹാൻ മുഹമ്മദ് ഫായിസ് ഇന്റർ നാഷനൽ കിബുക്കൻ അസോസിയേഷന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ഇന്റർനാഷണൽ കരാട്ടെ സെമിനാറിന് പങ്കെടുക്കാൻ അമേരിക്കയിലേക്ക് പുറപ്പെടുന്നത്. യുഎഇ കൺട്രി റപ്രസെന്‍റേറ്റീവും ടിഎംഎ ഫൗണ്ടറും ചീഫ് എക്‌സൈമിനറുമായ മുഹമ്മദ് ഫായിസ് ഇതിനു മുമ്പ് മൂന്ന് തവണ ജപ്പാനിൽ ഇന്‍റര്‍ നാഷനൽ സെമിനാറിന് പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

കരാട്ടെയോടുള്ള അഭിനിവേഷവും സമർപ്പണവും ആഴത്തിലുള്ള അറിവും കഴിവും കണക്കിലെടുത്ത് ജപ്പാനിലെ ഒക്കിനാവ ഹെഡ്കോട്ടേഴ്സ് 2019 ൽ മുഹമ്മദ് ഫായിസിന് ഷിഹാൻ പദവി നൽകി ആദരിച്ചു. കരാട്ടെ ജീവിത സപര്യയാക്കിയ മുഹമ്മദ് ഫായിസിന് യുഎഇയിലും ഇന്ത്യയിലെ വിവിധ സ്ഥാനങ്ങളിലും  നൂറുക്കണക്കിനു ശിഷ്യഗണങ്ങളുണ്ട്.

അമേരിക്കയിലെ കിബുക്കൻ അസോസിയേഷന്റെ സെമിനാർ കഴിഞ്ഞ് ഓഗസ്റ്റ് 9 നു തിരിച്ചെത്തുന്ന ഫായിസ് ഓസ്ട്രേലിയൻ പര്യടനത്തിന്റെ തിരക്കിലേക്ക് നീങ്ങുകയാണ്. 27 വർഷമായി യുഎഇയിൽ പ്രവാസിയായ ഫായിസ് അബുദാബിയിൽ ആണ് താമസം. ഷഫീന മുഹമ്മദ് ഫായിസ് ഭാര്യയാണ് മക്കൾ മുഹമ്മദ് ഫഹീം ഫായിസ്, ആയിഷ ഫായിസ്, ഫാരിഹ ഫായിസ്.

Advertisment