Advertisment

ജിദ്ദാ - കരിപ്പൂർ സ്‌പൈസ് ജെറ്റ് വിമാനത്തിൽ സാങ്കേതിക തകരാറ്; ഒന്നര മണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതർ

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പറന്നുയർന്ന യാത്രാ വിമാനം സാകേതിക തകരാർ കണ്ടതിനെ തുടർന്ന് ജിദ്ദയിൽ തന്നെ തിരിച്ചിറക്കി. യാത്രക്കാരെ ജിദ്ദയിലെ ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കയാണ്.

New Update
spicejet

ജിദ്ദ: മലയാളികൾ ഉൾപ്പെട്ട വലിയൊരു ആകാശ ദുരന്തം വഴിമാറിയ ആശ്വാസം. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പറന്നുയർന്ന യാത്രാ വിമാനം സാകേതിക തകരാർ കണ്ടതിനെ തുടർന്ന് ജിദ്ദയിൽ തന്നെ തിരിച്ചിറക്കി. യാത്രക്കാരെ ജിദ്ദയിലെ ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കയാണ്.

Advertisment

വ്യാഴാഴ്ച്ച രാവിലെ പത്തരയോടെ  ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഒന്നര മണിക്കൂർ പറന്ന ശേഷമാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്. വിമാനത്തിനകത്ത് നിന്ന് ശബ്ദങ്ങൾ കേട്ടതായും കരിഞ്ഞ മണം അനുഭവപ്പെട്ടതായും യാത്രക്കാർ വാർത്താ ലേഖകരോട് വിവരിച്ചു.


നിറയെ മലയാളികൾ ഉള്ള വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയ ആശ്വാസ വാർത്ത എത്തുമ്പോൾ 1991 ലെ ഇതുപോലൊരു ജൂലായിയിൽ ജിദ്ദയിലുണ്ടായ വലിയൊരു വിമാന ദുന്തത്തിന്റെ നടുക്കുന്ന ഓർമകളായിരുന്നു ജനത്തിന്റെ മനസ്സിൽ.

അന്ന്, ജിദ്ദയിൽ നിന്ന് നൈജീരിയയിലെ സോക്കോട്ടോയിലേക്കുള്ള നൈജീരിയൻ എയർവേയ്‌സ് വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ അത് തീപിടിക്കുകയും അടിയന്തര ലാൻഡിംഗിനായി മടങ്ങാൻ ശ്രമിക്കുന്നതിനിടെ തകരുകയുമുണ്ടായി. 247 പേർക്കാണ് സംഭവത്തിൽ ജീവഹാനി ഉണ്ടായത്.

Advertisment