Advertisment

റെയിൽവേ ആക്രമണത്തിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി; ഒളിമ്പിക്‌സുമായി ആക്രമണങ്ങൾക്ക് നേരിട്ട് ബന്ധമുള്ളതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥർ

ആക്രമണങ്ങളിൽ കർശന നടപടി സ്വീകരിച്ചിട്ടുള്ളതായും, ഒളിമ്പിക്സിനും അവധിക്കാലത്തിനുമായി പാരീസ് സന്ദർശിക്കാൻ എത്തിയ ലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിയതായും പ്രധാനമന്ത്രി പറഞ്ഞു.

New Update
paris Untitledfre

പാരീസ്: ഫ്രാന്‍സിലെ അതിവേഗ റെയിൽ ശൃംഖലയ്ക്കുനേരെ ആക്രമണമുണ്ടായത് ഒളിമ്പിക്‌സിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ്. തീവെപ്പ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങൾ, അതിവേഗ റെയിൽ ശൃംഖല താറുമാറാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ പറഞ്ഞു.

Advertisment

വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളിൽ നിന്ന് പാരീസിലേക്കുള്ള പ്രധാന റെയിൽ റൂട്ടുകൾ തടയുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ആക്രമണം ഉണ്ടായതെന്ന്, പ്രധാനമന്ത്രി പറഞ്ഞതായി എപി റിപ്പോർട്ട് ചെയ്തു.

ആക്രമണങ്ങളിൽ കർശന നടപടി സ്വീകരിച്ചിട്ടുള്ളതായും, ഒളിമ്പിക്സിനും അവധിക്കാലത്തിനുമായി പാരീസ് സന്ദർശിക്കാൻ എത്തിയ ലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിയതായും പ്രധാനമന്ത്രി പറഞ്ഞു.

രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള നിയമപാലകർ ആക്രമണത്തിനെതിരെ അന്വേഷണം ആരംഭിച്ചതായും, കുറ്റവാളികളെ ഉടൻ പടികൂടുമെന്നും ഗബ്രിയേൽ അത്തൽ എക്സിലൂടെ അറിയിച്ചു.

ഒളിമ്പിക്‌സുമായി ആക്രമണങ്ങൾക്ക് നേരിട്ട് ബന്ധമുള്ളതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ഫ്രഞ്ച് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.

 

Advertisment