Advertisment

ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നു, കൊലപാതക ഗൂഢാലോചന നടത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ ആരോപണവുമായി കാനഡ മാധ്യമങ്ങള്‍

ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ ഇതിനകം തന്നെ ഉലച്ചുപോയ ഞങ്ങളുടെ ബന്ധത്തെ കൂടുതല്‍ തകര്‍ക്കുകയേ ഉള്ളൂ, രണ്‍ധീര്‍ ജയ്സ്വാള്‍.

New Update
Smear campaign: India on Canada media report claiming PM Modi knew of Nijjar killing

ഒട്ടാവ: ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നെന്ന് കനേഡിയന്‍ പത്രം. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

Advertisment

ഇത്തരം മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് ഞങ്ങള്‍ സാധാരണയായി അഭിപ്രായം പറയാറില്ല. എന്നാല്‍ ഒരു കനേഡിയന്‍ സര്‍ക്കാര്‍ സ്രോതസ്സ് ഒരു പത്രത്തോട് നടത്തിയ പരിഹാസ്യമായ പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവഹേളനത്തോടെ തള്ളിക്കളയണം, എംഇഎ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ ഇതിനകം തന്നെ ഉലച്ചുപോയ ഞങ്ങളുടെ ബന്ധത്തെ കൂടുതല്‍ തകര്‍ക്കുകയേ ഉള്ളൂ, രണ്‍ധീര്‍ ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

പേര് വെളിപ്പെടുത്താത്ത കനേഡിയന്‍ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിജ്ജാര്‍ കൊലപാതക ഗൂഢാലോചന നടത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും പ്രധാനമന്ത്രി മോദിയെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും പദ്ധതിയെക്കുറിച്ച് അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Advertisment