Advertisment

മകന്‍ സേവ്യറിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ സങ്കീര്‍ണതകളെ കുറിച്ച് തനിക്കും കുടുംബത്തിനും അറിവില്ലായിരുന്നു. കോവിഡ് സമയമായതിനാല്‍ ശസ്ത്രക്രിയയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ട്രാന്‍സ്‌ജെന്‍ഡറായ മകനെ ഇല്ലാതാക്കിയ വോക്ക് ആന്‍ഡ് മൈന്‍ഡ് വൈറസിനെ നശിപ്പിക്കും: മസ്‌ക്

ലിബറല്‍ പ്രത്യയശാസ്ത്രങ്ങള്‍, സാമൂഹികനീതി, സ്വത്വരാഷ്ട്രീയം, വിമര്‍ശനാത്മക സിദ്ധാന്തം എന്നിവയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന പദപ്രയോഗമാണ് ഉണര്‍ന്ന മനസ്സ് വൈറസ് അഥവാ വോക്ക് & മൈന്‍ഡ് വൈറസ്.

author-image
shafeek cm
New Update
elon muskuihjh8

ട്രാന്‍സ്‌ജെന്‍ഡറായ തന്റെ മകനെ ഇല്ലാതാക്കിയതിന് കാരണമായ വോക്ക് ആന്‍ഡ് മൈന്‍ഡ് വൈറസിനെ നശിപ്പിക്കണമെന്ന് അമേരിക്കന്‍ ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്. പ്രശസ്ത മനഃശാസ്ത്രജ്ഞനായ ജോര്‍ദാന്‍ പീറ്റേഴ്‌സണുമായുള്ള ഒരു അഭിമുഖത്തിനിടെയാണ് മസ്‌ക് വീണ്ടും മകനെ കുറിച്ച് സംസാരിച്ചത്. മകന്‍ സേവ്യറിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ സങ്കീര്‍ണതകളെ കുറിച്ച് തനിക്കും കുടുംബത്തിനും അറിവില്ലായിരുന്നു. കോവിഡ് സമയമായതിനാല്‍ ശസ്ത്രക്രിയയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ലെന്നും മസ്‌ക് പറഞ്ഞു.

Advertisment

ലിബറല്‍ പ്രത്യയശാസ്ത്രങ്ങള്‍, സാമൂഹികനീതി, സ്വത്വരാഷ്ട്രീയം, വിമര്‍ശനാത്മക സിദ്ധാന്തം എന്നിവയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന പദപ്രയോഗമാണ് ഉണര്‍ന്ന മനസ്സ് വൈറസ് അഥവാ വോക്ക് & മൈന്‍ഡ് വൈറസ്. വോക്ക് ആന്‍ഡ് മൈന്‍ഡ് വൈറസ് നടപടിക്രമങ്ങള്‍ ചെറിയ കുട്ടികളിലാണ് നടക്കുന്നതെന്നും ഇത് അംഗീകരിക്കുന്നവര്‍ നിയമനടപടി സ്വീകരിക്കണമെന്നും മസ്‌ക് പറഞ്ഞു.

മസ്‌കിന്റെ മകന്‍ സേവ്യര്‍, വിവിയന്‍ ജെന്ന വില്‍സണ്‍ എന്ന് നിയമപരമായ പേര് സ്വീകരിക്കുകയും, 2022 ജൂണില്‍ 18 വയസ്സ് തികഞ്ഞപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറായി മാറുകയും ചെയ്തു. മസ്‌കില്‍ നിന്ന് അകന്ന് നിന്നിരുന്ന മകന്‍ കനേഡിയന്‍ എഴുത്തുകാരിയായ അമ്മ ജസ്റ്റിന്‍ വില്‍സണിന്റെ കൂടെയായിരുന്നു താമസം.

ആധുനിക നാഗരികതയുടെ ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് വോക്ക് ആന്‍ഡ് മൈന്‍ഡ് വൈറസ് എന്ന് 2021 ല്‍ മസ്‌ക് വിമര്‍ശിച്ചിരുന്നു. വോക്ക് മൈന്‍ഡ് വൈറസ് എന്ന പദമാണ് മകന്റെ പരിവര്‍ത്തനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വോക്ക് ആന്‍ഡ് മൈന്‍ഡ് വൈറസ് കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്യുന്നുണ്ടെന്നും, ഇത് അഭിപ്രായ സ്വാതന്ത്രത്തിന് ഭീഷണിയാണെന്നും മസ്‌ക് പറഞ്ഞു. കമ്യൂണിസ്റ്റ് ആശയങ്ങളാണ് മകനെ സ്വാധീനിച്ചത്. കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കാലാകാലങ്ങളില്‍ ഇത്തരം ആശയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. തനിക്കുണ്ടായ വ്യക്തിനഷ്ടങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നും മസ്‌ക് പറഞ്ഞു.

 

Advertisment