Advertisment

ലെബനനില്‍ വീണ്ടും സ്ഫോടനം, പേജറുകൾക്കു പിന്നാലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു; 9 പേർ മരിച്ചു; നൂറിലധികം ആളുകൾക്ക് പരിക്ക്

പലയിടത്തും പേജര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങ് നടക്കവെയാണ് സ്‌ഫോടനമുണ്ടായത്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
LEBANON

ബെയ്‌റൂട്ട്: ലെബനനില്‍ വീണ്ടും സ്ഫോടനം. പേജറുകള്‍ പൊട്ടിത്തെറിച്ചതിന് 12 പേര്‍ മരിച്ചതിനു പിന്നാലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു. 9 പേർ മരിയ്ക്കുകയും 100ലേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

Advertisment

ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലും വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. പലയിടത്തും പേജര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങ് നടക്കവെയാണ് സ്‌ഫോടനമുണ്ടായത്.

 രണ്ട് കാറുകള്‍ക്കുള്ളില്‍ വെച്ചിരുന്ന വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചതായി ഹിസ്ബുല്ലയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറഞ്ഞു

Advertisment