Advertisment

ലെബനനില്‍ വാക്കി ടോക്കി പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 20 ആയി, 450 പേര്‍ക്ക് പരിക്ക്

കഴിഞ്ഞ ദിവസം പേജര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളടക്കം 12 പേര്‍ മരിച്ചതിന് പിന്നാലെയാണിത്.

New Update
 LEBANON WALKIE TALKIES EXPLOSION

ബെയ്‌റൂട്ട്: ലെബനനില്‍ വാക്കിടോക്കിയും അതിനോടനുബന്ധിച്ചുള്ള സൗരോര്‍ജ ഉപകരണവും പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 20 ആയി.

Advertisment

ബെയ്‌റൂട്ടിലും ലെബനനിലെ മറ്റിടങ്ങളിലുമാണ് പൊട്ടിത്തെറിയുണ്ടായത്. 450 പേര്‍ക്ക് പരിക്കുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം പേജര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളടക്കം 12 പേര്‍ മരിച്ചതിന് പിന്നാലെയാണിത്. പേജര്‍ പൊട്ടിത്തെറിയില്‍ 2800 പേര്‍ക്ക് പരിക്കുണ്ട്.

ഇസ്രയേല്‍ ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളാണിതെന്നാണ് കരുതുന്നത്. എന്നാല്‍ ധാരാളം നാട്ടുകാരുടെയും ജീവന്‍ ഈ ആക്രമണങ്ങളില്‍ പൊലിയുന്നുണ്ട്. ഏതായാലും ഈ ആക്രമണങ്ങളെല്ലാം ഒരു യുദ്ധത്തിലേക്ക് വഴി തുറക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ പേജര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങിനിടെയും സ്ഫോടനങ്ങളുണ്ടായി. വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായി.

തിരിച്ചടിക്കുമെന്ന് ഹിസ്‌ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചിട്ടുമില്ല.

Advertisment