പാകിസ്താന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പ്രധാനമായും ഇറാനിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ബലൂചിസ്ഥാൻ വിസ്തീർണ്ണം അനുസരിച്ച് പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയും ജനസംഖ്യ കുറഞ്ഞ പ്രവിശ്യയുമാണ്
ചൊവ്വാഴ്ച ബലൂചിസ്ഥാനില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനും ഇറാന്റെ പ്രദേശത്തെ തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിക്കൊണ്ടാണ് മറുപടി നൽകി . ബലൂചിസ്ഥാന് , കലാപവും തീവ്രവാദവും അടയാളപ്പെടുത്തിയ സമീപകാല ചരിത്രമുണ്ട്.
ഈ പ്രവിശ്യ ഇറാനുമായും അഫ്ഗാനിസ്ഥാനുമായും അതിർത്തി പങ്കിടുന്നതാണ് .
ചൊവ്വാഴ്ച ഇവിടെ ഇറാൻ നടത്തിയ ആക്രമണവും വ്യാഴാഴ്ച പുലർച്ചെ തിരിച്ചടിയായി പാകിസ്ഥാൻ നടത്തിയ മിസൈൽ ആക്രമണവും സംഘർഷം വർധിപ്പിക്കാൻ കാരണമായി. പാകിസ്ഥാൻ മണ്ണിൽ ഒളിച്ചിരിക്കുന്നതായി പറയുന്ന ജെയ്‌ഷുൽ അദ്‌ൽ ഭീകരരെ ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെടുന്നു, ഇത് പാകിസ്ഥാൻ നിഷേധിക്കുന്നു.
ഒരു ദിവസത്തെ നയതന്ത്ര വിനിമയത്തിന് ശേഷം പാകിസ്ഥാൻ ഇറാന്റെ പ്രദേശത്തേക്ക് മിസൈലുകൾ വിക്ഷേപിച്ചു. ബലൂചിസ്ഥാനിൽ സജീവവും ഇറാനിൽ ഒളിച്ചിരിക്കുന്നതുമായ രണ്ട് തീവ്രവാദ ഔട്ട്‌ലെറ്റുകൾ, ബിഎൽഎഫ്, ബിഎൽഎ എന്നിവ ലക്ഷ്യമിട്ടതായി പാകിസ്ഥാൻ സൈന്യം അവകാശപ്പെടുന്നു.
പാക്കിസ്ഥാനിൽ ഒരു പൊതുതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് സംഭവങ്ങൾ ഒരു ഇടക്കാല സർക്കാർ നിലവിൽ വരികയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സജീവമാവുകയും ചെയിതിട്ടുണ്ട് . നല്ല സാഹോദര്യ ബന്ധമുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഏതാണ്ട് അഭൂതപൂർവമായ സംഭവമാണിത്.