Advertisment

ജസ്റ്റിന്‍ ട്രൂഡോയുടെ പ്രധാനമന്ത്രിക്കസേരയ്ക്ക് ഇളക്കം തട്ടുമോ ? സ്വന്തം പാര്‍ട്ടിയില്‍ തന്നെ ട്രൂഡോയ്‌ക്കെതിരെ പടപുറപ്പാട്; സ്ഥാനമൊഴിയണമെന്ന് പരസ്യമായി തുറന്നടിച്ച് ലിബറല്‍ എംപി; ആളുകള്‍ക്ക് മതിയായെന്നും വിമര്‍ശനം

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ പടപുറപ്പാട്

New Update
justin trudeau

ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ പടപുറപ്പാട്. ട്രൂഡോയ്‌ക്കെതിരായ വിമർശനവുമായി ദീർഘകാലം ലിബറൽ എംപിയായ സീൻ കേസി പരസ്യമായി രംഗത്തെത്തി.

Advertisment

സിബിസി ന്യൂസ് നെറ്റ്‌വർക്കിൻ്റെ പവർ ആൻഡ് പൊളിറ്റിക്‌സിൽ ഡേവിഡ് കോക്രെയ്‌നുമായുള്ള അഭിമുഖത്തിനിടെയാണ് ഇദ്ദേഹം വിമര്‍ശനമുന്നയിച്ചത്. ട്രൂഡോ പുറത്തുപോകേണ്ട സമയമായി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 തനിക്ക് കിട്ടുന്ന സന്ദേശങ്ങള്‍ വ്യക്തമാണെന്നും, സമയം പോകുന്തോറും ഇത് കൂടുതല്‍ ശക്തമാകുന്നുവെന്നും സീന്‍ കേസി പറഞ്ഞു. ആളുകള്‍ക്ക് മതിയായെന്നും, ട്രൂഡോ പോകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ ഒമ്പത് വർഷമായി ട്രൂഡോ നടത്തിയ പ്രവര്‍ത്തനങ്ങള്‍ 'യഥാർത്ഥ പരിവർത്തനം' ആയിരുന്നുവെങ്കിലും, ഇലക്ടറേറ്റുകള്‍ ഇനി അദ്ദേഹത്തെ ശ്രദ്ധിക്കില്ലെന്നും സീന്‍ കേസി അഭിപ്രായപ്പെട്ടു.

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ട്രൂഡോ മാറണമെന്നും ലിബറലുകള്‍ക്ക് ഒരു പോരാട്ടത്തിന് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട ആദ്യത്തെ എംപിയാണ് കേസിയെന്നാണ് റിപ്പോര്‍ട്ട്.

ജൂണിൽ ടൊറൻ്റോ-സെൻ്റ് പോൾ ഉപതിരഞ്ഞെടുപ്പ് തോറ്റതിന് ശേഷം പാർലമെൻ്റ് ഹില്ലിൽ ഉടനീളം നടക്കുന്ന യോഗങ്ങളുടെ പരമ്പരയെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നും എന്നാൽ താൻ വ്യക്തിപരമായി അതിൽ പങ്കെടുത്തിട്ടില്ലെന്നും കേസി വെളിപ്പെടുത്തി.

ട്രൂഡോയെ ലിബറൽ പാർട്ടി നേതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ചില എംപിമാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രൂഡോ മാറി നില്‍ക്കണമെന്ന് പരസ്യമായി തുറന്നടിച്ച് ഒരു എംപി രംഗത്തെത്തുന്നത്.

 

Advertisment