Advertisment

ചൈനയിലെ സ്‌കൂളിന് സമീപം കുത്തേറ്റ ജാപ്പനീസ് വിദ്യാര്‍ത്ഥി മരിച്ചു

സംഭവത്തില്‍ ജാപ്പനീസ് വിദേശകാര്യ മന്ത്രി യോക്കോ കാമികാവ അനുശോചനം രേഖപ്പെടുത്തി. 

New Update
japan Untitledlbnn

ബീജിംഗ്: ചൈനയിലെ സ്‌കൂളിന് സമീപം കുത്തേറ്റ ജാപ്പനീസ് വിദ്യാര്‍ത്ഥി മരിച്ചു. കഴിഞ്ഞ ദിവസമാണ് 10 വയസ്സുള്ള ജാപ്പനീസ് വിദ്യാര്‍ത്ഥി ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ഒരു പ്രതി കസ്റ്റഡിയിലാണ്.

Advertisment

സംഭവത്തില്‍ ജാപ്പനീസ് വിദേശകാര്യ മന്ത്രി യോക്കോ കാമികാവ അനുശോചനം രേഖപ്പെടുത്തി. 

ചൈനയിലെ ജാപ്പനീസ് സ്‌കൂളുകള്‍ക്ക് അവരുടെ സുരക്ഷാ നടപടികള്‍ അവലോകനം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആക്രമണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനും ജപ്പാനില്‍ സമാനമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കാനും ചൈനയോട് അഭ്യര്‍ത്ഥിച്ചതായും കാമികാവ പറഞ്ഞു.

ഷെന്‍ഷെന്‍ ജാപ്പനീസ് സ്‌കൂളിന്റെ ഗേറ്റില്‍ നിന്ന് 200 മീറ്റര്‍ അകലെ ഒരാള്‍ വിദ്യാര്‍ത്ഥിയെ കുത്തുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Advertisment