Advertisment

ഡബ്ലിൻ ബ്‌ളാക്ക്‌റോക്ക് സെന്റ് ജോസഫ് കുർബാന സെന്ററിൽ ഓണാഘോഷം സെപറ്റംബർ 21 ശനിയാഴ്ച്ച; ഒരുക്കങ്ങൾ പൂർത്തിയായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
9dd1f279-f79c-40ca-95bb-73a7e0d8ad2f

ഡബ്ലിൻ : സെയിന്റ് ജോസഫ് സീറോ മലബാർ കമ്മ്യൂണിറ്റി ബ്‌ളാക്ക്‌റോക്കിന്റെ നേതൃത്വത്തിൽ '' പുത്തൻ വിളവെടുപ്പിന്റെ ഓർമ്മ പുതുക്കുന്ന ഓണാഘോഷം'' സെപറ്റംബർ 21 ന് ശനിയാഴ്ച്ച '' Cabinteely Community School Johnstown Rd, Kilbogget-  D18 VH73  ഹാളിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണി മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും സ്പോർട്ട്സ്, ഫൺ  ഗെയിംസും, ഉച്ചക്ക് ശേഷം കൾച്ചറൽ പരിപാടികളുമായി വളരെ വിപുലമായ ഒരുക്കങ്ങളോടെയാണ് ഈ വർഷത്തെ ഓണം ആഘോഷിക്കുന്നത്.

Advertisment

പുരുഷൻമാരുടെയും, വനിതകളുടെയും, യുവാക്കളുടെയും ആവേശകരമായ വടം വലി മത്സരം, 50 ൽ പരം യുവതികൾ അണിനിരക്കുന്ന മെഗാ തിരുവാതിര, പുലികളും വേട്ടക്കാരും ഇറങ്ങി കാണികളെ അതിശയിപ്പിക്കുന്ന '' പുലിക്കളി'' എന്നിവ ഓണാഘോഷം അതിഗംഭീരമായിരിക്കും. ഉച്ചക്ക് 'അതിഗംഭീരമായ 'ഓണസദ്യയും ! 

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കായികമത്സരങ്ങൾക്ക് ശേഷം 12.30 ന് ഓണാഘോഷം ഔദ്യോഗികമായി ഉൽഘാടനം ചെയ്യപ്പെടും. ഫോക്സ്‌റോക്ക് പാരിഷ് വികാരി റവ ഫാ ഫിലിപ്പ് ബ്രാഡ് ലി ,സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ ജോസഫ് ഓലിയക്കാട്ടിൽ തുടങ്ങിയ മുഖ്യാധിതികൾ ആയിരിക്കും. സീറോ മലബാർ സഭയിലെ ബഹു വൈദികർ ,പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരും ഓണാഘോഷത്തിൽ  പങ്കെടുക്കും.

ഉച്ചക്ക് ശേഷം നടക്കുന്ന കൾച്ചറൽ പ്രോഗ്രാമിൽ ,ക്ലാസിക്കൽ, സിനിമാറ്റിക് ഡാൻസുകൾ,ഓണപ്പാട്ട്, ചെണ്ടമേളത്തോടെ മാവേലി എഴുന്നള്ളത്ത് തുടങ്ങി വിവിധ കലാ പരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടും. ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റി സിബി സെബാസ്റ്റ്യന്‍ ,ബിനു ജോസഫ് എന്നിവർ അറിയിച്ചു.

Advertisment