മനാമ: ബഹ്‌റൈനിലെ കലാ സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ഒന്നാം വാർഷികം ഇന്ത്യൻ ക്ലബ്ബിൽ വച്ച് 2025 ജനുവരി 30 തിന് വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ കലാസാംസ്‌ക്കാരിക സംഘടനാരംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി സ്വാഗത സംഘം രൂപീകരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന“ഏഴുസ്വരങ്ങൾ”മ്യൂസിക്കൽ ഡാൻസ് ഫെസ്റ്റിൽ കലാഭവൻ മണിയുടെ രൂപസാദൃശ്യത്താൽ പ്രശസ്തനായ നാടൻ പാട്ട് കലാകാരൻ രഞ്ജു ചാലക്കുടി നയിക്കുന്ന ഗാനമേളയും മറ്റു വിവിധ കലാസംസ്ക്കാരിക പരിപാടികളും അവതരിപ്പിക്കും.
ബഹറിൻ മീഡിയസിറ്റിയിൽ(BMC) സെവന്‍ ആർട്സ് പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെവൻ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ ആഘോഷ പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി, ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു ഡോക്ടർ പി വി ചെറിയാൻ, മോനി ഓടികണ്ടത്തിൽ, ഫ്രാൻസിസ് കൈതാരത്ത്, ഇ വി രാജീവൻ, സലാം മമ്പാട്ടുമൂല, അജിത് കുമാർ, ബൈജു മലപ്പുറം എംസി പവിത്രൻ, സത്യൻ കാവിൽ, അൻവർ നിലമ്പൂർ ജയേഷ് താന്നിക്കൽ, വിനോദ് അരൂർ ജയ്സൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യോഗത്തിൽ വച്ച് സ്വാഗതസംഘം ചെയർമാനായി സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ മോനി ഓടികണ്ടത്തിലിനെയും, . പ്രോഗ്രാമിന്റെ നടത്തിപ്പിനായി ചീഫ് അഡ്വൈസർ മാരായി ഡോ. പിവി ചെറിയാൻ, ജ്യോതിഷ് പണിക്കർ, ഈ വി രാജീവൻ, സലാം മമ്പാട്ടുമൂല, സയ്യിദ് ഹനീഫ്, സുരേഷ് മണ്ടോടി,ഷമീർ സലിം, വിസി ഗോപാലൻ, എന്നിവരെയും വൈസ് ചെയർമാൻമാരായി ഫ്രാൻസിസ് കൈതാരത്ത്, മൻഷിർ, എന്നിവരെയും ജനറൽ കൺവീനറായി എംസി പവിത്രനെയും ജോയിൻ കൺവീനർമാരായി രാജേഷ് പെരുങ്കുഴി, മിനി റോയ്,എബി തോമസ്, മണിക്കുട്ടൻ, എന്നിവരെയും തിരഞ്ഞെടുത്തു.
റിസപ്ഷൻ കമ്മിറ്റി കൺവീനറായി അൻവർ നിലമ്പൂരിനെയും ജോയിൻ കൺവീനർമാരായി, ജയേഷ് താന്നിക്കൽ, മുബീന മൻഷിർ, അഞ്ചു സന്തോഷ്, ഇന്ദു രാജേഷ്, സുനി ഫിലിപ്പ്, ലിബി ജയ്സൺ, ദീപ്തി റിജോയി, ഷറഫ് അലി കുഞ്ഞി ,സുമൻ സഫറുള്ള, ബ്ലെസ്സൻ തെന്മല,സത്യൻ പേരാമ്പ്ര, എന്നിവരെയും പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനർമാരായി ബൈജു മലപ്പുറം,സത്യൻ കാവിൽ എന്നിവരെയും കോഡിനേറ്റർമാരായി , മോൻസി ബാബു, സുനീഷ് കുമാർ, അബി കൊല്ലം, റിജോയ് മാത്യു, അബ്ദുൽ സലാം, ബബിന സുനിൽ, സുമി ഷമീസ്,അനിത, വിശ്വാ സുകെഷ്, ധന്യ രാഹുൽ, രാജേഷ് കുമാർ, സുബി തോമസ്,എന്നിവരെയും ഫിനാൻസ് കമ്മിറ്റി കൺവീനറായി തോമസ് ഫിലിപ്പ്, അജി പി ജോയ് എന്നിവരെ തിരഞ്ഞെടുത്തു.
വോളണ്ടിയർ കമ്മിറ്റി കൺവീനറായി വിനോദ് അരൂർ, ജോയിന്റ് കൺവീനറായി വിപിൻ സി മാളിയെക്കൽ,ഷിജിൽ ആലക്കൽ, റോയി മാത്യു, സന്തോഷ് കുറുപ്പ്, രാജേഷ് സി.ജി, സലിം എം.വി, വിശ്വനാഥൻ എം, ഷഹീൻ ജലാൽ, രാജേഷ് പി എം,വിജയകുമാർ,ഫുഡ് കമ്മിറ്റി കൺവീനറായി ജയ്സൺ, ഡാനിയേൽ പാലത്തുംപാട്ട്,സുകേഷ് കുമാർ, വിജയൻ കുണ്ടറ,ഷൈജു ഓലഞ്ചേരി, ശിവാംബിക,അശ്വിൻ രാജേഷ്, ഷിഹാസ്, എന്നിവരെയും മീഡിയയുടെ ചുമതല മനോജ് മയ്യന്നൂർ,ആർട്ട് ആൻഡ് ഡിസൈനിങ്ങിന്റെ ചുമതല എബി എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു.