Advertisment

ദീപാവലി ഉത്സവ് 2024,  ബഹ്‌റൈൻ കേരളീയ സമാജത്തിൽ നവംബര് എട്ടിന്

author-image
ബഷീര്‍ അമ്പലായി
Updated On
New Update
deepavali

മനാമ: ബഹ്‌റൈൻ  ഇന്ത്യ  കൾചറൽ  ആൻഡ്  ആർട്സ്  സെർവിസിന്റെയും  (ബികാസ് ) കോൺവെക്സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ ''ദീപാവലി ഉത്സവ് 2024'' ആഘോഷിക്കുന്നു. നവംബര് എട്ട് വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ ഇരുപതോളം ഇന്ത്യൻ പ്രവാസി സംഘടനകൾ പങ്കെടുക്കും. കൂടാതെ വിവിധ സാംസ്കാരിക പരിപാടികളോടെ ആരംഭിക്കുന്ന ആഘോഷത്തിൽ പതിനായിരത്തിൽ പരം ആളുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നത്. 

Advertisment

''നാനാത്വത്തിൽ ഏകത്വം'' എന്ന ആപ്തവാക്യം പ്രദർശിപ്പിക്കുന്ന ആഘോഷത്തിൽ സാംസ്കാരിക തനിമയുടെ നിറങ്ങൾ ചാർത്തുന്ന രംഗോലി, പൗരാണിക  നാടൻ കളികൾ, വിവിധ സംസ്ഥാനിങ്ങളിലെ നാടോടി നൃത്തം, ക്ലാസ്സിക്കൽ നൃത്ത രൂപങ്ങൾ, ഫുഡ് സ്റ്റാളുകൾ തുടങ്ങിയവ  ഉണ്ടായിരിക്കും. കൂടാതെ അന്നേദിവസം വൈകുന്നേരം പ്രശസ്ത പിന്നണി ഗായകൻ നിഖിൽ മാത്യു, റിയാലിറ്റി ഷോ താരങ്ങൾ ആയ ഋതുരാജ്, ശ്രീലക്ഷ്മി, യദു കൃഷ്ണ, വയലിനിസ്റ്റ് വിഷ്ണു എസ്  നായർ തുടങ്ങിയ കലാകാരന്മാർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ബാൻഡ് അരങ്ങേറും.

മനാമയിലെ ഗൾഫ് കോർട്ട് ഹോട്ടലിൽ വച്ച് നടന്ന പ്രത്രസമ്മേളനത്തിൽ ബികാസ് പ്രസിഡന്റ് ഭഗവാൻ അസർപോടെ, കോൺവെക്സ് മാനേജിങ് ഡയറക്ടർ അജിത് നായർ  കൂടാതെ പ്രോഗ്രാം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ സന്തോഷ് ആവള, സൂരജ് കുലശേഖരം, സതീഷ് തുടങ്ങിയവർ പങ്കെടുത്തു.

രംഗോലി മത്സരം, കൂടാതെ മറ്റു കലാപരിപാടികൾക്കും പങ്കെടുക്കാൻ താല്പര്യമുള്ള ആളുകൾക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 38993561,66339323.

Advertisment