യെരേവാന്‍, അര്‍മേനിയ: ഗര്‍ഷോം ഫൗണ്ടേഷന്റെ 2024ലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ അര്‍മേനിയയന്‍ തലസ്ഥാനമായ യെരേവാനിലെ ബെസ്റ്റ് വെസ്റ്റേണ്‍ പ്ലസ് കോണ്‍ഗ്രസ്സ് ഹോട്ടലിലെ ചടങ്ങില്‍ സമ്മാനിച്ചു.
ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം സാഗര്‍ ഹന്‍ഡ്രെ എം പി, യുണൈറ്റഡ് നേഷന്‍സ് ക്ലൈമറ്റ് ടെക്‌നോളജി സെന്റര്‍ ഡയറക്ടര്‍ ഹൈക്ക് മാര്‍ഗരീയന്‍, അര്‍മേനിയ ഇന്ത്യന്‍ എംബസി സെക്രട്ടറി ആദിത്യ പാണ്ഡെ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
2024ലെ ഗര്‍ഷോം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവര്‍:
- സന്തോഷ് കുമാര്‍ (യുഎഇ)
- രവീന്ദ്ര നാഥ് (ഹരിയാന, ഇന്ത്യ)
- ധനേഷ് നാരായണന്‍ (അര്‍മേനിയ)
- ഷൈനി ഫ്രാങ്ക് (കുവൈറ്റ്)
മികച്ച മലയാളി സംഘടനയ്ക്കുള്ള അവാര്‍ഡിന് ലണ്ടനിലെ 'മലയാളി അസോസിയേഷന്‍ ഫോര്‍ ദി യുകെ' (എം.എ.യു.കെ) അര്‍ഹരായി.
കര്‍ണാടക മുന്‍ എംഎല്‍എ ഐവന്‍ നിഗ്ലി, ഗോവ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ജയ്‌ജോ ജോസഫ്, എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ വൈസ് ചെയര്‍മാന്‍ അബ്ദുള്ള കോയ, ഗര്‍ഷോം ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിന്‍സ് പോള്‍ എന്നിവര്‍ സംസാരിച്ചു.
സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാന്‍ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഇതുവരെ 94 പ്രവാസി മലയാളികളെയും 17 പ്രവാസി മലയാളി സംഘടനകളെയും ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ജപ്പാന്‍, നോര്‍വേ, മലേഷ്യ, ബഹറിന്‍, കുവൈറ്റ്, യു എ ഇ, അസര്‍ബൈജാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങള്‍ ഗര്‍ഷോം പുരസ്‌കാര ദാനച്ചടങ്ങുകള്‍ക്കു ആതിഥ്യമരുളിയിട്ടുണ്ട്.