Advertisment

എട്ടുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്: തയ്വാനില്‍ ഗേമി ചുഴലിക്കാറ്റില്‍ എട്ടുപേര്‍ മരിച്ചു

ഗേമി ചുഴലിക്കാറ്റ് കര തൊടുന്നതിന് മുൻപു തന്നെ തയ്‌വാനിലും ഫിലിപ്പൈൻസിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ചൈന തയ്‌വാനിലേക്കുള്ള നൂറുകണക്കിന്‌ വിമാനങ്ങൾ റദ്ദാക്കി.

New Update
gaemi Untitledfre

തയ്‌വാൻ: തയ്‌വാനിൽ എട്ടുവർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിൽ എട്ടുപേർ മരിച്ചു. 866 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രളയത്തിൽ എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി.

Advertisment

ഗേമി ചുഴലിക്കാറ്റ് കര തൊടുന്നതിന് മുൻപു തന്നെ തയ്‌വാനിലും ഫിലിപ്പൈൻസിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.

രണ്ടു ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ചൈന തയ്‌വാനിലേക്കുള്ള നൂറുകണക്കിന്‌ വിമാനങ്ങൾ റദ്ദാക്കി. തീവണ്ടി സർവീസുകൾ രാജ്യത്ത് നിർത്തി വെച്ചിട്ടുണ്ട്.

 

Advertisment