ബംഗ്ലാദേശ് : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി മുതല്‍ മ്യൂസിയം. ഹസീനയെ ഭരണത്തില്‍ നിന്ന് പുറത്താക്കിയ വിപ്ലവത്തിനുള്ള ആദരവായി ഈ മന്ദിരം മാറുമെന്ന് ഇടക്കാല സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് യൂനുസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഗണഭബന്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ജനങ്ങളുടെ രോഷത്തിന്റെയും ദുര്‍ഭരണത്തിന്റെയും ഓര്‍മകള്‍ നിലനിര്‍ത്താന്‍ മ്യൂസിയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 5നാണ് കൊട്ടാരം ഉപേക്ഷിച്ച് ഷെയ്ഖ് ഹസീന ഹെലികോപ്റ്ററില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രക്ഷോഭകര്‍ കൊട്ടാരം കീഴടക്കുകയും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും ചെയ്തിരുന്നു.
കൊട്ടാരത്തിന്റെ ചുമരുകള്‍ നിറയെ സര്‍ക്കാര്‍വിരുദ്ധ എഴുത്തുകളാണ്. ആഗസ്റ്റ് അഞ്ചിലെ അതേ നിലയിലാണ് കൊട്ടാരമിപ്പോഴുള്ളത്. അത് അങ്ങനെ തന്നെ നിലനിര്‍ത്തുമെന്നാണ് മുഹമ്മദ് യൂനുസ് അറിയിച്ചത്.
ആഗസ്റ്റ് 5 നാണ് ഷെയ്ഖ് ഹസീന ഹെലികോപ്റ്ററില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ആ സമയത്താണ് നൊബേല്‍ സമ്മാന ജേതാവും ബംഗ്ലാദേശിലെ ഇടക്കാല ഗവണ്‍മെന്റിന്റെ മുഖ്യ ഉപദേഷ്ടാവുമായി മുഹമ്മദ് യൂനസിന് നിയമിച്ചത്. രാജ്യത്തിന്റെ 'മുഖ്യ ഉപദേഷ്ടാവായിട്ടാണ് ആയി നിയമിക്കപ്പെട്ടത്. തന്റെ 15 വര്‍ഷത്തെ ഭരണത്തില്‍, രാഷ്ട്രീയ എതിരാളികളുടെ കൂട്ടത്തടങ്കലും നിയമവിരുദ്ധ കൊലപാതകങ്ങളും ഉള്‍പ്പെടെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഷെയ്ഖ് ഹസീന മേല്‍നോട്ടം വഹിച്ചു. ഈ മാസം, ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഡിസംബറോടെ നിര്‍മാണം ആരംഭിക്കുമെന്ന് യൂനസിന്റെ ഓഫീസിലെ പ്രസ് ഉദ്യോഗസ്ഥ അറിയിച്ചു. ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത ശേഷം ഷെയ്ഖ് ഹസീനയെ പൊതുവേദികളില്‍ കണ്ടിട്ടില്ല.