ഒട്ടാവ: കാനഡയിലെ ചില കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കിയതായി ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഉയര്‍ന്ന ഭീഷണികള്‍ക്കെതിരെ മിനിമം സുരക്ഷ പോലും നല്‍കാന്‍ കനേഡിയന്‍ അധികാരികള്‍ക്ക് കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഉയര്‍ന്ന ഭീഷണികള്‍ക്കെതിരെ മിനിമം സുരക്ഷ പോലും നല്‍കാനാകാത്ത സുരക്ഷാ ഏജന്‍സികളുടെ തുടര്‍ച്ചയായ കഴിവില്ലായ്മ കാരണം, കോണ്‍സുലേറ്റിന് ചില കോണ്‍സുലാര്‍ ക്യാമ്പുകള്‍ റദ്ദാക്കേണ്ടി വന്നു. ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
നവംബര്‍ 2, 3 തീയതികളില്‍ ബ്രാംപ്ടണിലെയും സറേയിലെയും രണ്ട് ക്യാമ്പുകളില്‍ ഖാലിസ്ഥാനി ജനക്കൂട്ടം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ചില കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കാന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം.
അവശ്യ കോൺസുലർ സേവനം നഷ്ടപ്പെട്ട ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ ഇന്ത്യക്കാരും കനേഡിയൻ പൗരന്മാരുമായ 4,000-ത്തോളം പ്രായമായ പ്രവാസികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളോട് കോൺസുലേറ്റ് പൂർണ്ണമായും സെൻസിറ്റീവ് ആണെന്ന് പ്രസ്താവന കൂട്ടിച്ചേർത്തു.
നവംബർ രണ്ടിന് ഒരു ഖാലിസ്ഥാനി ജനക്കൂട്ടം ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിൻ്റെ പരിസരത്ത് പ്രവേശിച്ച് അവിടെയുള്ള ഭക്തരെ ആക്രമിക്കുകയായിരുന്നു.