Advertisment

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാന്‍ ആക്രമണം: നാലാം പ്രതിയെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തു

അക്രമവും തുടര്‍ന്നുള്ള പ്രകടനവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

New Update
Canadian police arrest fourth accused in pro-Khalistani attack on Hindu temple

ഒട്ടാവ: കാനഡയിലെ ബ്രാംപ്ടണിലെ ക്ഷേത്രത്തില്‍ ഹിന്ദു ഭക്തര്‍ക്ക് നേരെ നടന്ന ഖാലിസ്ഥാന്‍ അനുകൂല ആക്രമണവുമായി ബന്ധപ്പെട്ട് 35 കാരനായ ഒരാളെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Advertisment

ഹിന്ദു സഭാ മന്ദിറിന് പുറത്ത് നടന്ന പ്രതിഷേധത്തില്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനാണ് ബ്രാംപ്ടണിലെ ഇന്ദര്‍ജീത് ഗോസലിനെ അറസ്റ്റ് ചെയ്തത്. 

അക്രമവും തുടര്‍ന്നുള്ള പ്രകടനവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

2024 നവംബര്‍ 8-നാണ് ഗോസല്‍ അറസ്റ്റിലായത്. ഉപാധികളോടെ വിട്ടയച്ച ഇയാള്‍ പിന്നീട് ബ്രാംപ്ടണിലെ ഒന്റാറിയോ കോടതിയില്‍ ഹാജരാകുമെന്ന് പീല്‍ റീജിയന്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

നവംബര്‍ 4 ന്, സിഖ് കലാപത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് സമീപം പ്രകടനം നടത്തിയ ഖാലിസ്ഥാന്‍ അനുകൂല സംഘം ഹിന്ദു ഭക്തരെ ആക്രമിക്കുകയായിരുന്നു. ഈ സംഭവം കാനഡയ്ക്കെതിരെ വ്യാപകമായ അന്താരാഷ്ട്ര വിമര്‍ശനത്തിനും കാരണമായി.

Advertisment