Advertisment

ഒളിംപിക്സിനു തിരശീല ഉയരും മുൻപ് ഫ്രഞ്ച് റെയിൽ ശൃംഖലയിൽ അട്ടിമറി

New Update
cv cxder45678

പാരീസ് ഒളിംപിക്സിനു തിരശീല ഉയർന്ന വെള്ളിയാഴ്ച തീ വയ്പ്പിൽ അതിവേഗ റെയിൽ ശ്രുംഖല സ്തംഭിച്ചു. അറ്റ്ലാന്റിക്, നോർത്തേൺ, ഈസ്റ്റേൺ റൂട്ടുകളിലാണ് അട്ടിമറി നടന്നത്.ക്രിമിനൽ കുറ്റമെന്ന് ആക്ഷേപിച്ച അധികൃതർ പക്ഷെ ആരാണ് അതിനു പിന്നില്ലെന്നു പറഞ്ഞില്ല.എട്ടു ലക്ഷം യാത്രക്കാരെ അട്ടിമറി ബാധിച്ചെന്നു ഫ്രഞ്ച് റെയിൽ കമ്പനി എസ് എൻ സി എഫ് പറഞ്ഞു.

Advertisment

അതിൽ ഒളിമ്പിക് അത്ലീറ്റുകൾ പോലുമുണ്ട്. ഒട്ടേറെ ട്രെയിനുകൾ തിരിച്ചു വിട്ടു, പലതും റദ്ദാക്കി.കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നു ട്രാൻസ്‌പോർട് മന്ത്രി പാട്രിസ് വർഗ്രിയേറ്റ് പറഞ്ഞു. പല ഇടങ്ങളിലും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി.

സെയ്ൻ നദീതീരത്തെ ഉജ്വലമായ ഉദ്‌ഘാടന പരേഡ് ഒളിമ്പിക്സ് ചരിത്രത്തിൽ തന്നെ അവിസ്‌മരണീയക്കാൻ ഫ്രഞ്ച് ഗവൺമെന്റ് എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു.ഉച്ചതിരിഞ്ഞു റെയിൽ ഗതാഗതം പുനരാരംഭിക്കുമെന്നു അധികൃതർ  പറഞ്ഞു.















Advertisment