Advertisment

എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ച; മുഖ്യമന്ത്രി മൗനം വെടിയണം - കെപിസിസി ജനിറല്‍ സെക്രട്ടറി എം.എം നസീർ

author-image
നൗഷാദ് മന്ദങ്കാവ്
Updated On
New Update
sharjah-1

ഷാർജ: എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണമെന്ന് കെ.പി.സി.സി ജന. സെക്രട്ടറി എം.എം നസീർ ആവശ്യപ്പെട്ടു. ഇൻകാസ് ഷാർജ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഇത് പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയമാണെന്നും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളരാഷ്ട്രീയത്തില്‍ ഇത്തരം കാര്യങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയില്‍ നിന്നു തന്നെ ശരിയായ പ്രതികരണം ഉണ്ടാവണം. ഇത്രയും ഗൗരവമുള്ള പ്രശ്‌നത്തില്‍ മൗനം ഭൂഷണമല്ല. നിജസ്ഥിതി വെളിവാക്കാതിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ഇൻകാസ് ഷാർജ പ്രസിഡണ്ട് കെ.എം അബ്ദുൽ മനാഫ് അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് യു.എ.ഇ പ്രസിഡണ്ട് സുനിൽ അസീസ്, ഭാരവാഹികളായ ടി.എ രവീന്ദ്രൻ എസ്.എം ജാബിർ, ബിജു എബ്രഹാം, ചന്ദ്രപ്രകാശ് ഇടമന,നവാസ് തേക്കട, ഷാജിലാൽ, റോയി മാത്യു,ഹരിലാൽ എന്നിവർ സംസാരിച്ചു.

Advertisment