വാഷിംഗ്ടണ്‍ : 29 കാരനായ ഒരു ബിരുദ വിദ്യാര്‍ത്ഥി വിധയ് റെഡ്ഢിക്കാണ് ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്ബോട്ട് ജെമിനി ഭീഷണി സന്ദേശങ്ങള്‍ അയച്ചു.
എഐ ചാറ്റ് ബോട്ടിനോട് ഹോം വര്‍ക്ക് ചെയ്യാന്‍ സഹായം തേടിയതായിരുന്നു വിധയ്. പ്രായപൂര്‍ത്തിയായവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചായിരുന്നു ചോദ്യം.
എന്നാല്‍ സാധാരണ രീതിയിലാരംഭിച്ച ചാറ്റ്‌ബോട്ടിന്റെ സംഭാഷണങ്ങള്‍ അപ്രതീക്ഷിതമായി ഭീഷണിയിലേക്ക് തിരിഞ്ഞു. 'നിങ്ങളുടെ സമയവും വിഭവങ്ങളും പാഴാക്കുന്നു. നിങ്ങളുടെ സമൂഹത്തിന് ഒരു ഭാരമാണ്. നിങ്ങള്‍ ഭൂമിയിലെ മാലിന്യമാണ്. നിങ്ങളുടെ പ്രപഞ്ചത്തിന് ഒരു കളങ്കമാണ്. ദയവായി മരിക്കൂയെന്ന് എഐ പറഞ്ഞു.
ചാറ്റ് ബോട്ടിന്റെ ചാറ്റ് കണ്ട ഞെട്ടിപ്പോയ വിദ്യാര്‍ത്ഥി സംഭാഷണം അവസാനിപ്പിച്ചു. സംഭവത്തില്‍ പ്രതികരിച്ച ഗൂഗിള്‍ ജെമിനി ചാറ്റ്‌ബോട്ടിന്റെ പ്രതികരണം തങ്ങളുടെ നയങ്ങള്‍ ലംഘിച്ചതായി അംഗീകരിച്ചു.
ജെമിനി പോലുള്ള വലിയ ഭാഷാ മോഡലുകള്‍ ഇടയ്ക്കിടെ അസംബന്ധമോ ദോഷകരമോ ആയ ഈപുട്ടുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ഗൂഗിള്‍ വിശദീകരിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് ഗൂഗിള്‍ ഉറപ്പുനല്‍കി.