ഡബ്ലിന്‍: ബ്ലാക്ക്റോക്ക് സെയിന്റ് ജോസഫ് പാരിഷ് കമ്മറ്റി നേതൃത്വം കൊടുക്കുന്ന 'കേരള സര്‍ക്കാരിന്റെ കീഴിലുള്ള' മലയാളം മിഷന്‍ -മലയാളം ക്ലാസുകള്‍ കഴിഞ്ഞ ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. പുതിയ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ഒക്ടോബര്‍ മാസം തുടക്കം കുറിച്ചു.
എല്ലാ ശനിയാഴ്ച്ചയും അഞ്ച് മുതല്‍ ഏഴു വരെ ഡബ്ലിന്‍ സ്റ്റില്‍ഓര്‍ഗനിലുള്ള സെന്റ് ബ്രിഗിഡ്‌സ് പാരിഷ് ഹാളില്‍ ക്ലാസുകള്‍ നടക്കും. മലയാളം മിഷന്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയ പരിചയ സമ്പന്നരായ ടീച്ചേഴ്സ്റ്റിന്റെ കീഴിലാണ് മലയാളം ക്ലാസുകള്‍ നടക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കാനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. മാതൃ ഭാഷ കുട്ടികളെ പഠിപ്പിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും മലയാളം ക്ലാസില്‍ ചേര്‍ക്കാം. പാട്ടും കവിതകളും കളികളുമായി മാതൃ ഭാഷ പഠനത്തിനൊപ്പം കേരളത്തിന്റെ സമ്പന്നമായ തനത് സംസ്‌കാരവും കുട്ടികളെ പഠിപ്പിക്കുന്ന തരത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
നിലവില്‍ നാല് കോഴ്സുകളാണ് മലയാളം മിഷന്‍ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്‌സാണ് കണിക്കൊന്ന. 6 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കോഴ്സിനു (2 വര്‍ഷം) ചേരാം. തുടര്‍ന്ന് ഡിപ്ലോമ (2 വര്‍ഷം), ഹയര്‍ ഡിപ്ലോമ (3 വര്‍ഷം), സീനിയര്‍ ഹയര്‍ ഡിപ്ലോമ (3 വര്‍ഷം) ക്രമാനുക്രമം കോഴ്‌സ് ചെയ്യാവുന്നതാണ്. ഈ കോഴ്സുകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ പത്താംക്ലാസിന് തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചേരുവാന്‍ സാധിക്കും. കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ കേരള സര്‍ക്കാര്‍ നല്‍കുന്നതുമാണ്.
അധ്യാപകരായി മലയാളം പഠിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവരും മലയാളം ക്ലാസില്‍ കുട്ടികളെ ചേര്‍ക്കാന്‍ ആഗ്രഹമുള്ളവരും മലയാളം മിഷന്‍ പ്രസിഡന്റ് അനീഷ് വി. ചെറിയാന്‍-089 260 6282, ചീഫ് കോര്‍ഡിനേറ്റര്‍ അഡ്വ. സിബി സെബാസ്റ്റ്യന്‍-0894488895 എന്നിവരെ ബന്ധപ്പെടാം.