Advertisment

പോക്സോ കേസിൽ യെദിയൂരപ്പയ്ക്ക് വീണ്ടും ആശ്വാസം; കേസ് റദ്ദാക്കണമെന്ന ഹർജി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു, അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവും കർണാടക ഹൈക്കോടതി നീട്ടി

New Update
J

ബംഗളൂരു: പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നൽകിയ ഹർജി ഹൈകോടതി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.

Advertisment

നേരത്തെ കേസുമായി ബന്ധപ്പെട്ട് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ഈ ഇടക്കാല ഉത്തരവും ഒരാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവി​നോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാർച്ച് 14ന് സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അർബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചു.

Advertisment